പെട്രോൾ വിലയിൽ ഇന്ത്യയുടെ മുന്നിൽ ഇനി യൂറോപ്യൻ രാജ്യങ്ങൾ മാത്രം

webtech_news18 , News18 India
ന്യൂഡൽഹി: പെട്രോള്‍ വിലയില്‍ ചൈനയ്ക്കു പിന്നാലെ ജപ്പാനെയും മറികടന്ന് ഇന്ത്യ. മുംബൈയില്‍ ലിറ്ററിന് 88 രൂപ 35 പൈസയില്‍ എത്തിയതോടെയാണ് ഇന്ത്യയിലെ ഉയര്‍ന്ന വില ജപ്പാന്‍റെ ഉയര്‍ന്നവിലയെ മറികടന്നത്. അതേസമയം, മഹാരാഷ്ട്രയിലെ പർഭാനിയിൽ ഒരു ലിറ്റർ പെട്രോളിന്‍റെ വില 90 കടന്നു. കഴിഞ്ഞയാഴ്ചയാണ് പെട്രോൾ വിലയിൽ ചൈനയുടെ 80 രൂപ 90 പൈസ ഇന്ത്യ മറികടന്നത്.സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർദ്ധിച്ചു


അതേസമയം, പാകിസ്ഥാനിൽ ഇന്നത്തെ വില 54 രൂപ 11 പൈസയാണ്. അമേരിക്കയില്‍ 57 രൂപ 56 പൈസയും. ജപ്പാനില്‍ ഇന്ന് പെട്രോളിന്‍റെ ഏറ്റവും ഉയര്‍ന്ന വില ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ 87.18 ആണ്. ചൈനയില്‍ 80 രൂപ 90 പൈസയും. ഇന്ധനത്തിന് ഉയര്‍ന്ന പരിസ്ഥിതി സംരക്ഷണ സെസ് പിരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളാണ് ഇപ്പോള്‍ വിലയില്‍ (ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ) ഇന്ത്യക്കു മുന്നിലുള്ളത്.നടക്കുന്നത് നികുതി കൊള്ള; ഒരു ലിറ്റർ പെട്രോളിന് നികുതിയും കമ്മീഷനും മാത്രം 46 രൂപയോളംജര്‍മനിയില്‍ 115 രൂപയും ബ്രിട്ടനില്‍ 116 രൂപയുമാണ് ഒരു ലിറ്റർ പെട്രോളിന് വില. ഫ്രാന്‍സിലും ഗ്രീസിലും ഇറ്റലിയിലും 130 രൂപ. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും സമാനമായ വിലയാണ്.ഇന്ധനത്തിന് ഉയര്‍ന്ന നികുതി പിരിച്ച് പരിസ്ഥിതി സംരക്ഷണത്തിന് ഉപയോഗിക്കുക എന്ന യൂറോപ്യന്‍ യൂണിയന്‍ നയം നടപ്പാക്കുന്ന രാജ്യങ്ങളില്‍ മാത്രമാണ് ഉയര്‍ന്ന വിലയുള്ളത്. ഇന്ന് ഏറ്റവും കുറവ് വില എണ്ണ ഉത്പാദക രാജ്യമായ വെനസ്വേലയിലാണ്. ലിറ്ററിന് 61 പൈസ മാത്രം. ഇറാനില്‍ 20 രൂപ 47 പൈസ, സുഡാനില്‍ 24 രൂപ 51 പൈസ, കുവൈത്തില്‍ 24 രൂപ 90 പൈസ എന്നിങ്ങനെയാണ് ഇന്നത്തെ വില രൂപയിലാക്കുമ്പോഴുള്ള നിരക്ക്.
>

Trending Now