Money

Powered by
ASSOCIATE PARTNER
ASSOCIATE PARTNER
ASSOCIATE PARTNER
ASSOCIATE PARTNER

ಭಾಷೆಯನ್ನು ಆಯ್ಕೆಮಾಡಿ :

తెలుగు (Malayalam)

Petrol Diesel Price| മൂന്നാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

15 ദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്ന ശേഷം വ്യാഴാഴ്ച എണ്ണക്കമ്പനികൾ ഇന്ധന വില കുറച്ചിരുന്നു.

ന്യൂഡൽഹി/ തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ തുടർച്ചയായ മൂന്നാം ദിവസവും മാറ്റമില്ല. 15 ദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്ന ശേഷം വ്യാഴാഴ്ച എണ്ണക്കമ്പനികൾ ഇന്ധന വില കുറച്ചിരുന്നു. അതിന് മുൻപ് മാർച്ച് 30നായിരുന്നു അവസാനമായി വില കുറഞ്ഞത്. വീടുകളിൽ നിന്ന് വാഹനത്തിൽ പുറത്തേക്ക് പോകാൻ തുടങ്ങുന്നതിന് മുൻപ് നിങ്ങളുടെ നഗരങ്ങളിലെ ഇന്ധന ചില്ലറ വിൽപന വില എളുപ്പത്തിൽ അറിയാനാകും. 92249 92249 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ച് വില അറിയാനാകും. (RSP <space>Dealer Code of Petrol Pump). ഇന്ത്യൻ ഓയിൽ കോർപറേഷന്റെ വെബ്സൈറ്റിൽ നിന്ന് ഡീലർ കോഡ് അറിയാനാകും.


എസ് എം എസിലൂടെ  പ്രധാന നഗരങ്ങളിലെ വില അറിയാം


ന്യൂഡൽഹി- RSP 102072

മുംബൈ- RSP 108412

ഫരീദാബാദ്- RSP 102287

കൊൽക്കത്ത- RSP 119941

ചെന്നൈ- RSP 133593

ഗാസിയാബാദ്- RSP 154410


ഡൽഹി- പെട്രോൾ വില ലിറ്ററിന് ബുധനാഴ്ച 90.56 രൂപയായിരുന്നു. വ്യാഴാഴ്ച 16 പൈസ കുറഞ്ഞ് 90.40 രൂപയായി. ഡീസലിന് 80.87 രൂപയായിരുന്നത് 14 പൈസ കുറഞ്ഞ് 80.73 രൂപയായി


മുംബൈ-  ബുധനാഴ്ച പെട്രോൾ വില ലിറ്ററിന് 96.98 രൂപയായിരുന്നു. വ്യാഴാഴ്ച ഇത് 96.83 രൂപയായി കുറഞ്ഞു. ഡീസൽ വില 87.96 രൂപയിൽ നിന്ന് 87.81 രൂപയായി.


കൊൽക്കത്ത- ബുധനാഴ്ച പെട്രോൾ വില 90.77 രൂപയായിരുന്നത് വ്യാഴാഴ്ച 90.62 രൂപയായി കുറഞ്ഞു. ഡീസൽ വില 83.75 ൽ നിന്ന് 83.61 രൂപയായി കുറഞ്ഞു.


ചെന്നൈ- ബുധനാഴ്ച പെട്രോൾ വില ലിറ്ററിന് 92.58 രൂപയായിരുന്നു. വ്യാഴാഴ്ച ഇത് 92.43 രൂപയായി കുറഞ്ഞു. ഡീസൽ വില 85.88 രൂപയിൽ നിന്ന് 85.75 രൂപയായി കുറഞ്ഞു.


പെട്രോൾ, ഡീസൽ വിലയുമായി ബന്ധപ്പെട്ട് ഐഐഎഫ്എൽ സെക്യൂരിറ്റീസ് കമ്മോഡിറ്റി ആൻഡ് കറൻസി റിസർച്ച് വൈസ് പ്രസിഡന്റ് അനൂജ് ഗുപ്ത വിലയിരുത്തുന്നത് ഇങ്ങനെ- അസംസ്കൃത എണ്ണ വില ശക്തമായി നിലനിൽക്കുന്നുണ്ടെന്നും ഡബ്ല്യുടിഐ ക്രൂഡ് ഓയിൽ വില 65-67 യുഎസ് ഡോളർ വരെ പരീക്ഷിക്കുമെന്നും ബ്രെന്റ് ക്രൂഡ് ഓയിൽ വില 70 ഡോളർ മുതൽ 72 ഡോളർ വരെ പരീക്ഷിക്കപ്പെട്ടേക്കാം. ഇത് പെട്രോളിന്റെയും ഡീസലിന്റെയും വില വർധനവിന് ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.


9 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ ശേഷം അമേരിക്കൻ ഡോളറിന് എതിരായി ഇന്ത്യൻ രൂപ ശക്തമായി. എന്നിരുന്നാലും, രൂപയുടെ സമീപകാല പ്രകടനം ദുർബലമായി തുടരുന്നു, കൊറോണ വൈറസ് സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിൽ ഡോളറിനെതിരായ രൂപയുടെ മൂല്യം 76 ആയിരിക്കുമെന്ന് ഈ വിശകലനം സൂചിപ്പിക്കുന്നു. ഇത് ഇറക്കുമതിയെ ബാധിച്ചേക്കാം, വില ഇനിയും ഉയരാൻ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.


English Summary- Prices of Petrol and Diesel remained unchanged on Sunday for the 3rd day in a row. The prices were last slashed on Thursday after remaining stable for 15 straight days. Before the prices were last changed on 30 March 2020.

Published by: Rajesh V
First published: April 18, 2021, 10:01 AM IST