നോട്ട് നിരോധനമല്ല, സാമ്പത്തികവളർച്ച മുരടിപ്പിച്ചത് രഘുറാം രാജൻ: നീതി ആയോഗ് വൈസ് ചെയർമാൻ

webtech_news18
ന്യൂഡൽഹി: രാജ്യത്തിന്‍റെ സമ്പദ്ഘടനയെ തളർത്തിയത് എന്താണ് എന്ന ചർച്ച സജീവമാകുകയാണ്. നോട്ട് നിരോധനമാണ് സാമ്പത്തികവളർച്ച മുരടിപ്പിച്ചതെന്ന് പ്രതിപക്ഷം ഉൾപ്പടെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നു. എന്നാൽ എല്ലാത്തിനും കാരണക്കാരൻ മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ. റിസർവ് ബാങ്ക് ഗവർണറായിരുന്ന സമയത്ത് രഘുറാം രാജൻ സ്വീകരിച്ച നയങ്ങളാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമെന്ന് രാജീവ് കുമാർ പറയുന്നു.നോട്ട് നിരോധനം ആണ് രാജ്യത്തിന്റെ സമ്പദ് ഘടനയെ പിറകോട്ടടിച്ചത് എന്നാണ് പല സാമ്പത്തിക ശാസ്ത്രജ്ഞരും വിലയിരുത്തുന്നത്. നോട്ട് നിരോധനം പ്രതീക്ഷിച്ച ഫലം സൃഷ്ടിച്ചില്ല. അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തുകയും ചെയ്തു. ഉടച്ചിട്ടുണ്ട്... പക്ഷേ, വാർക്കാൻ പറ്റിയില്ല! സുരേന്ദ്രപ്പയ്യൂരിന്റെ പ്രവചനം അച്ചട്ട്! ട്രോൾ പൊങ്കാല അപ്പോൾ കള്ളപ്പണമെല്ലാം എവിടെ പോയി! നിരോധിച്ച നോട്ടിൽ 99.3 ശതമാനവും തിരിച്ചെത്തി എന്നാല്‍ നോട്ട് നിരോധനം അല്ല രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിച്ചത് എന്നാണ് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറയുന്നത്. മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ നയങ്ങളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. നിഷ്ക്രിയ ആസ്തികളെക്കുറിച്ചുള്ള രഘുറാം സ്വീകരിച്ച നിലപാടുകൾ സാമ്പത്തിക വളർച്ചയെ ശരിക്കും തളർത്തിക്കളഞ്ഞതായി എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ രാജീവ് കുമാർ പറയുന്നു.


ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകൾ പിൻവലിച്ചത് സാമ്പത്തിക തളർച്ചയ്ക്ക് കാരണമായില്ലെന്ന് രാജീവ് കുമാർ പറയുന്നു. അതിനുമുമ്പ് തന്നെ സാമ്പത്തികരംഗത്തെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. 2015-16 സാമ്പത്തികവർഷത്തിലെ അവസാനപാദത്തിൽ വളർച്ചാനിരക്ക് ഗണ്യമായി കുറഞ്ഞിരുന്നു. തുടർച്ചയായി ആറു പാദങ്ങളിൽ വളർച്ചാനിരക്ക് താഴേക്ക് ആയിരുന്നു. എൻഡിഎ സർക്കാർ അധികാരത്തിലെത്തുമ്പോൾ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി നാല് ലക്ഷം കോടി മാത്രമായിരുന്നു. എന്നാൽ 2017 ആയപ്പോൾ 10.5 ലക്ഷം കോടി ആയി വർദ്ധിച്ചിരുന്നു. രഘുറാം രാജൻ നടപ്പാക്കിയ പദ്ധതികൾ കാരണം ബാങ്കുകൾ വ്യാപാരമേഖലയ്ക്ക് പണം നൽകി സഹായിക്കുന്നത് അവസാനിപ്പിച്ചിരുന്നു. വളർച്ചാനിരക്ക് കുറയ്ക്കുന്നതിൽ ഇത് പ്രധാന പങ്ക് വഹിച്ചുവെന്നും രാജീവ് കുമാർ ചൂണ്ടി കാണിക്കുന്നു.
>

Trending Now