ജി.എസ്.ടിയിൽ ഇളവ്: നിരവധി ഉൽപന്നങ്ങൾക്ക് വില കുറയും

webtech_news18
ന്യൂഡൽഹി: സാനിറ്ററി പാ‍ഡുകള്‍കള്‍ അടക്കം നാൽപ്പതിലധികം ഉല്‍പന്നങ്ങള്‍ക്ക് കൂടി നികുതി കുറയും. സാനിറ്ററി പാഡിനെ ജി എസ് ടിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഇരുപത്തിയെട്ടാമത് ജി എസ് ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. റഫ്രിജറേറ്റര്‍, 36 സെന്‍റീ മീറ്ററിന് താഴെയുള്ള ടിവി, തുകല്‍ ഉല്‍പന്നങ്ങള്‍, പെയിന്‍റ് തുടങ്ങിയവയുടെ നികുതിയും കുറച്ചു. നികുതി കുറച്ചതുമൂലമുള്ള വിലക്കുറവ് ജൂലൈ 27 മുതൽ പ്രാബല്യത്തിൽ വരും.നികുതിയിളവ് മൂലം വില കുറയുന്നവ-


നികുതി ഒഴിവാക്കിയവ
സാനിറ്ററി നാപ്കിൻരാഖിമാർബിൾ, കല്ല്, തടി എന്നിവകൊണ്ടുള്ള വിഗ്രഹങ്ങൾചൂൽ  നിർമിക്കുന്നതിനുള്ള സാമഗ്രികൾ28 %ൽനിന്ന് 18 % ആകുന്നവ

ലിഥിയം അയൺ ബാറ്ററിവാക്വം ക്ലീനർഗ്രൈൻഡർമിക്സർസ്റ്റോറേജ് വാട്ടർ ഹീറ്റർഹെയർ ഡ്രൈയേഴ്സ്പെയിന്‍റ്വാർണിഷ്വാട്ടർ കൂളർറഫ്രിജറേറ്റര്‍, ഫ്രീസർ36 സെന്‍റീ മീറ്ററിന് താഴെയുള്ള ടിവിപെർഫ്യൂംടോയ് ലറ്റ് സ്പ്രേകോസ്മെറ്റിക്സ്ട്രെയിലേഴ്സ്വാഷിങ് മെഷീൻവീഡിയോ ഗെയിം

18 %ൽനിന്ന് 12 % ആകുന്നവ
ഫ്ലോറിംഗിനുള്ള മുളഹാൻഡ് ബാഗ്, പൌച്ച്, ജ്വല്ലറി ബോക്സ്പെയിന്‍റിങ്, ഫോട്ടോഗ്രാഫ് എന്നിവ ഫ്രെയിം ചെയ്യുന്നതിനുള്ള തടിയുടെ ഫ്രെയിംഗ്ലാസ് പ്രതിമഗ്ലാസ് ആർട്ട്അലൂമിനിയം ആർട്ട്ഹാൻഡ്ക്രാഫ്റ്റഡ് ലാംപ്റബർ റോളർമണ്ണെണ്ണ പ്രഷർ സ്റ്റൌ

5 % ആകുന്നവ
എഥനോൾ1000 രൂപക്ക് താഴെയുള്ള ചെരുപ്പുകൾബയോ ഫ്യൂവൽ പെല്ലറ്റ്ഹാൻഡ് ലൂം ഡാരിഫോസ്ഫോറിക് ആസിഡ്വിവിധ കൈത്തറി ഉൽപന്നങ്ങൾ

ധനവകുപ്പിന്റെ ചുമതലയുള്ള പിയുഷ് ഗോയലിന്റെ അധ്യക്ഷതയിൽ ചേർന്ന ജി എസ് ടി കൗൺസിൽ യോഗമാണ് നാൽപ്പതിൽ അധികം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കാൻ തീരുമാനിച്ചത്. സാനിറ്ററി നാപ്കിനെ നികുതി പരിധിയിൽ നിന്ന് ഒഴിവാക്കി. പന്ത്രണ്ടു ശതമാനം നികുതിയാണ് ഇതുവരെ‌ സാനിറ്ററി പാഡുകള്‍ക്ക് ചുമത്തിയിരുന്നത്. നികുതി ഏർപ്പെടുത്തിയ തീരുമാനം പിൻവലിക്കണമെന്ന ആവശ്യം നേരത്തെ ശക്തം ആയിരുന്നു. റഫ്രിജറേറ്റര്‍, 36 സെന്‍റീ മീറ്ററിന് താഴെയുള്ള ടിവി, തുകല്‍ ഉല്‍പന്നങ്ങള്‍, പെയിന്‍റ്, വാര്‍ണിഷ്, ഫ്ലോറിംഗിനുള്ള മുള തുടങ്ങി പതിനഞ്ചു ഉൽപ്പന്നങ്ങളുടെ നികുതി 28 ല്‍ നിന്ന് 18 ശതമാനമാക്കികുറച്ചു. 1000 രൂപക്ക് താഴെയുള്ള ചെരുപ്പുകളുടെ നികുതി 5 ശതമാനമാക്കി. നികുതി ഇളവിന്റെ ഗുണം രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ലഭിക്കുമെന്ന് മന്ത്രി പിയുഷ് ഗോയൽ പറഞ്ഞു.അതേസമയം പഞ്ചസാരയുടെ സെസ് കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ല. കേരളത്തിൽ നടക്കുന്ന യോഗത്തിൽ പഞ്ചസാരയ്ക്കു സെസ് ഏർപ്പെടുത്തുന്ന കാര്യം ചർച്ച ചെയ്യും. പഞ്ചസാരക്ക് സെസ് ഏർപ്പെടുത്തുന്നതിനെ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ എതിർത്തിരുന്നു.
>

Trending Now