നനഞ്ഞ നോട്ട് മാറ്റിയെടുക്കാം; കേരളത്തിന് റിസർവ് ബാങ്കിന്റെ സഹായം

webtech_news18 , News18
പ്രളയം വിഴുങ്ങിയ കേരളത്തിൽ എണ്ണിത്തിട്ടപ്പെടുത്താനാകാത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. വീടിനും വസ്തുവിനും വാഹനങ്ങൾക്കും മാത്രമല്ല, വീട്ടിൽ കരുതിയിരുന്ന പണത്തിനും കേടുപാടുണ്ടായി.നനഞ്ഞും ചെളിപുരണ്ടുമൊക്കെ പോയ കാശ് ഇനി എന്ത് ചെയ്യാനാകും?എന്നാൽ പണം നഷ്ടപ്പെട്ടു പോയി എന്നോർത്ത് വിഷമിക്കേണ്ട.


ആകസ്മികമായുണ്ടായ വെള്ളപ്പൊക്കത്തില്‍ നോട്ടുകള്‍ നനയുകയും കേടുപാടുകള്‍ വരികയും ചെയ്തിട്ടുണ്ടെങ്കിൽ അത് മാറ്റിയെടുക്കാൻ കഴിയും. ഇതു സംബന്ധിച്ച് റിസർവ് ബാങ്ക് ഉത്തരവായിട്ടുണ്ട്. നനഞ്ഞ് കേടായ നോട്ടുകള്‍ക്ക് പകരം നോട്ടുകള്‍ നല്‍കണമെന്ന് റിസര്‍വ് ബാങ്കിനോട് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.ഇക്കാര്യത്തില്‍ അനുകൂല തീരുമാനമാണ് റിസർവ് ബാങ്കിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
>

Trending Now