കനത്ത ഇടിവില്‍ നിന്നു കരകയറി രൂപയും ഓഹരി വിപണിയും

webtech_news18
മുംബൈ: കനത്ത ഇടിവില്‍ നിന്നു കരകയറി രൂപയും ഓഹരി വിപണിയും. 72 രൂപ 95 പൈസയിലേക്കു വരെ വീണശേഷമാണ് രൂപയുടെ തിരിച്ചുവരവ്. 72 രൂപയാണ് ഇപ്പോഴത്തെ മൂല്യം. രണ്ടുദിവസമായി ആയിരത്തിലേറെ പോയിന്റ് നഷ്ടപ്പെട്ട സെന്‍സെക്‌സില്‍ ഇന്ന് 300 പോയിന്റ് നേട്ടമുണ്ടായി.പെട്രോൾ വിലയിൽ ഇന്ത്യയുടെ മുന്നിൽ ഇനി യൂറോപ്യൻ രാജ്യങ്ങൾ മാത്രം


സാമ്പത്തിക സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു. ശനിയാഴ്ച ചേരുന്ന യോഗത്തില്‍ ഇന്ധനവിലയും രൂപയുടെ മൂല്യവും നിയന്ത്രിക്കാനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
>

Trending Now