ഡോളറിനെതിരെ രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞു

webtech_news18
കൊച്ചി: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോ‍ഡ് തകർച്ചയിൽ.  22 പൈസ കുറഞ്ഞ്​ 70.32ലാണ്​ രൂപ ഇന്ന്​ വ്യാപാരം ആരംഭിച്ചത്​. ഡോളറിനെതിരെ 70.52 ആണ് ഇപ്പോഴത്തെ മൂല്യം.  ഇറക്കുമതി നടത്തുന്നവർ കൂടുതലായി ഡോളർ വാങ്ങിയത് രൂപയ്ക്ക് തിരിച്ചടിയാവുകയായിരുന്നു.കഴിഞ്ഞ ദിവസം രൂപ നേട്ടത്തോടെയാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. 69.55 എന്ന മൂല്യത്തില്‍ രൂപ എത്തിയിരുന്നു. ബുധനാഴ്ച ഉച്ചയോടെ മൂല്യം  എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേക്കാണ് ഇടിഞ്ഞിരിക്കുന്നത്.


  
>

Trending Now