ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം 70ലേയ്ക്ക് താഴ്ന്നു

webtech_news18
ന്യൂഡൽഹി: രാവിലത്തെ ഉയിർത്തെഴുന്നേറ്റശേഷം രൂപയുടെ മൂല്യം ഡോളറിനെതിരെ 70 ലേയ്ക്ക് താഴ്ന്ന് സർവകാല റെക്കോഡിലെത്തി. രാവിലെ 69.84ല്‍ വ്യാപാരം തുടങ്ങിയശേഷം 69.75ലേയ്ക്ക് ഉയര്‍ന്നെങ്കിലും മൂല്യം വീണ്ടും താഴെപ്പോകുകയായിരുന്നു. പത്തരയോടെ 70.08 രൂപയായി ഡോളറിനെതിരെ രൂപയുടെ മൂല്യം. തിങ്കളാഴ്ച ഒറ്റ ദിവസംകൊണ്ട് 1.08 രൂപ ഇടിഞ്ഞ് 69.91 നിരക്കിലാണ് ക്ലോസ് ചെയ്തത്.തുര്‍ക്കിയിലെ സാമ്പത്തിക മാന്ദ്യം ആഗോള സമ്പദ്ഘടനയെ ബാധിക്കുമോയെന്ന ആശങ്കയാണ് വികസ്വര രാഷ്ട്രങ്ങളിലെ കറന്‍സികളുടെ മൂല്യമിടിയാന്‍ പെട്ടെന്നുണ്ടായ കാരണം. തുര്‍ക്കിഷ് കറന്‍സിയായ ലിറയുടെ മൂല്യം തിങ്കളാഴ്ച എട്ടുശതമാനമാണ് ഇടിഞ്ഞത്.


ചരിത്രത്തില്‍ ആദ്യമായാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം 70 ലേയ്ക്ക് താഴുന്നത്. കയറ്റുമതിയേക്കാള്‍ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമെന്നനിലയില്‍ രൂപയുടെ മൂല്യമിടിയുന്നത് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് കനത്ത ആഘാതം സൃഷ്ടിക്കും. ഇറക്കുമതി ചെലവ് ഉയരുന്നത് രാജ്യത്തിന്റെ വ്യാപാരക്കമ്മി കൂടാന്‍ ഇടയാക്കുമെന്നതാണ് കാരണം.മൂല്യം 70ലേക്ക് താഴ്ന്നതോടെ റിസര്‍വ് ബാങ്ക് കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. ഇടപെട്ടേക്കും. ബാങ്കുകളെക്കൊണ്ട് ഡോളര്‍ കാര്യമായി വിറ്റഴിപ്പിച്ചാല്‍ തല്‍ക്കാലത്തേയ്‌ക്കെങ്കിലും മൂല്യം പിടിച്ചുനിര്‍ത്താന്‍ കഴിയും. ആര്‍ബിഐയുടെ കരുതല്‍ ശേഖരത്തിലുള്ള ഡോളര്‍ വിറ്റൊഴിച്ചും രൂപയുടെ മൂല്യം ഉയര്‍ത്താനാകും.പണപ്പെരുപ്പ നിരക്ക് കുറക്കുന്നതിനായി റിപ്പോ നിരക്ക് 0.25 ശതമാനമായി ഉയർത്തിയിരുന്നു. ഒക്ടോബർ അഞ്ചിനാണ് റിസർവ് ബാങ്ക് അടുത്ത വായ്പാ നയം പ്രഖ്യാപിക്കുക. 
>

Trending Now