സാനിറ്ററി നാപ്കിന് വില കുറയും

webtech_news18
ന്യൂഡൽഹി: സാനിറ്ററി നാപ്കിന് ഏർപ്പെടുത്തിയിരുന്ന ജി.എസ്.ടി തീരുവ ഒഴിവാക്കി. ഇന്നു ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനം എടുത്തതായി ഡൽഹി ധനകാര്യമന്ത്രി മനീഷ് സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ 12 ശതമാനം നികുതിയായിരുന്നു സാനിറ്ററി നാപ്കിന് ഏർപ്പെടുത്തിയിരുന്നത്. 46 ഭേദഗതികൾക്ക് ജി.എസ്.ടി കൗൺസിൽ അംഗീകാരം നൽകി. അതേസമയം പഞ്ചസാരയ്ക്ക് ഏർപ്പെടുത്തിയ സെസിനെ കുറിച്ച് തീരുമാനമായില്ല.
>

Trending Now