പ്രളയബാധിതമേഖലയിലെ വീടുകളുടെ അറ്റകുറ്റപ്പണിയ്ക്കായി എസ്.ബി.ഐ വായ്പ നൽകും

webtech_news18
തിരുവനന്തപുരം: പ്രളയബാധിത മേഖലയിൽ തകരാർ സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണിയ്ക്കും പുനർനിമാണത്തിനുമായി പ്രത്യേക വായ്പാ പദ്ധതിയുമായി എസ്.ബി.ഐ. 8.45 ശതമാനം പലിശനിരക്കിൽ 10 ലക്ഷം രൂപ വരെ വായ്പയായി എസ്ബിഐ നൽകും. ഈ വർഷം നവംബർ 30ന് മുമ്പ് അപേക്ഷിക്കുന്നവർക്ക് മാത്രമേ ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കുകയുള്ളുവെന്ന് എസ്.ബി.ഐ അറിയിച്ചു. കേരളത്തെ മുക്കിയ പ്രളയദുരന്തത്തിൽ നിരവധിപ്പേരുടെ വീടുകൾ പൂർണമായും നശിക്കുകയും സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ വീടുകളുടെ അറ്റകുറ്റപ്പണിക്കും പുനർനിർമാണത്തിനുമായി കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ബാങ്ക് കൺസോർഷ്യവുമായി സർക്കാർ നടത്തിയ ചർച്ചയെ തുടർന്നാണ് എസ്.ബി.ഐ പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ചത്.
>

Trending Now