സെൻസെക്സ് റെക്കോർഡ് നേട്ടത്തിൽ; നിഫ്റ്റി 11,000 കടന്നു

webtech_news18 , News18 India
മുംബൈ: റെക്കോർഡ് നേട്ടത്തിൽ ഓഹരി വിപണികൾ വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 282. 48 പോയിന്റ് ഉയർന്ന് 36,548.41 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ജനുവരി 29ന് കൈവരിച്ച റെക്കോർഡ് നിലവാരമായ 36,443.98 പോയിന്റ് സെൻസെക്സ് മറികടന്നു. വ്യാപാരത്തിനിടെ സെൻസെക്സ് 413 പോയിന്റ് വരെ ഉയർന്നിരുന്നു.ദേശീയ സൂചികയായ നിഫ്റ്റി 74. 90 പോയിന്റ് ഉയർന്ന് 11, 023.20ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അഞ്ചുമാസത്തിനിടെ ആദ്യമായിട്ടാണ് നിഫ്റ്റി 11,000 കടക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഉണർവ്, വിദേശ നിക്ഷേപം ഉയർന്നത് എന്നിവ വിപണിക്ക് ഉണർവേകി.


വ്യാവസായിക ഉത്പാദന സൂചിക, നാണയപ്പെരുപ്പം സംബന്ധിച്ച വിവരങ്ങൾ എന്നിവ പുറത്തുവിടുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. ഇതിൽ ശുഭാപ്തി വിശ്വാസത്തിലായിരുന്നു നിക്ഷേപകർ.
ഓയിൽ ആൻഡ് ഗ്യാസ്, ബാങ്ക്, പിഎസ് യു, ഹെൽത്ത് കെയർ തുടങ്ങിയ സെക്ടറുകളാണ് നേട്ടമുണ്ടാക്കിയത്. ഐടി, മെറ്റൽ, ഓട്ടോ, പവർ, എന്നീ ഓഹരികൾ നഷ്ടത്തിലായിരുന്നു.റിലയൻസ്, ബിപിസിഎൽ, വിപ്രോ, ബജാജ് ഫിനാൻസ്, എസ്ബിഐ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ.
>

Trending Now