ചരിത്ര നേട്ടം കൈവരിച്ച് സെൻസെക്സും നിഫ്റ്റിയും ; കരുത്താർജിച്ച് രൂപ

webtech_news18 , News18 India
മുംബൈ: ഓഹരി വിപണികളിൽ റെക്കോർഡ് നേട്ടം. ചരിത്രത്തിലാദ്യമായി സെൻസെക്സ് 37,000 കടന്നു. 37014.65ലാണ് സെൻസെക്സ് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി 11, 172.20ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ വർഷം ജനുവരിയിൽ നിഫ്റ്റി സമാന നേട്ടം കൈവരിച്ചിരുന്നു. 11,171.55 ആണ് അന്ന് നിഫ്റ്റി നേടിയത്.ഈ വർഷം 20ാം തവണയാണ് സെൻസെക്സ് റെക്കോർഡ് നേട്ടം സ്വന്തമാക്കുന്നത്. 14ാം തവണയാണ് ഈ വർഷം നിഫ്റ്റി നേട്ടം കൈവരിക്കുന്നത്. ആകെയുള്ള 50 ഓഹരികളിൽ 30 എണ്ണവും നേട്ടത്തിലാണ് തുടങ്ങിയത്. ബുധനാഴ്ചയും ഓഹരി വിപണികൾ നേട്ടത്തിലായിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് വ്യാഴാഴ്ചയും റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലാർസെൻ ആൻഡ് ടർബോ, ഐടിസി, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ് എന്നിവ നേട്ടത്തിലാണ്. വേദാന്ത, അദാനി പോർട്ട്, ടാറ്റ സ്റ്റീൽ, സൺഫാർമ, ഒഎൻജിസി, ടെക് മഹീന്ദ്ര എന്നിവ നഷ്ടത്തിലുമാണ്.വിപണിയുടെ നേട്ടം രൂപയെ ശക്തമാക്കിയിട്ടുണ്ട്. ഡോളറിനെതിരെ 68.71 എന്ന നിലയ്ക്കാണ് രൂപ. 68.78 എന്ന നിലയിലായിരുന്നു ബുധനാഴ്ച രൂപയുടെ മൂല്യം. ഐടി, എണ്ണക്കമ്പനികൾ എന്നിവയുടെ ഓഹരികൾ നഷ്ടത്തിലായത് രൂപയ്ക്ക് കരുത്തായിട്ടുണ്ട്.
>

Trending Now