പ്രതിവര്‍ഷ ശമ്പളം 1.2 കോടി : ഗൂഗിളിന്റെ എഐ ടീമില്‍ ഇടംനേടി ബംഗളൂരു വിദ്യാര്‍ത്ഥി

webtech_news18
ബംഗളൂരു :  1.2 കോടി രൂപ വാര്‍ഷിക ശമ്പളത്തോടെ ഗൂഗിള്‍ ടീമില്‍ ഇടം നേടിയ സന്തോഷത്തിലാണ് മുംബൈ സ്വദേശി ആദിത്യ പലിവാള്‍. ബംഗളൂരുവില്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റ്‌ഗ്രേറ്റഡ് എംടെക് വിദ്യാര്‍ത്ഥിയായ ആദിത്യ, ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജി ടീമിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്.ടീമിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി ഗൂഗിള്‍ സംഘടിപ്പിച്ച പരീക്ഷയില്‍ 6000 വിദ്യാര്‍ത്ഥികളായിരുന്നു പങ്കെടുത്തത്. ഇതില്‍ നിന്ന് ലോകതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അന്‍പത് പേരില്‍ ഒരാളാണ് ആദിത്യ. ഗൂഗിളിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ഇവിടെ നിന്നും വളരെയധികം പഠിക്കാനും ഗവേഷണം നടത്താനും സാധിക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്നുമായിരുന്നു ആദിത്യയുടെ പ്രതികരണം.


നേരത്തെ എസിഎം ഇന്റര്‍നാഷണല്‍ കോളേജ്യേറ്റ് പ്രോഗാമിംഗ് മത്സരത്തിലും ആദിത്യ അവസാനഘട്ടത്തിലെത്തിയിരുന്നു. കംപ്യൂട്ടര്‍ ലാംഗ്യേജ് കോഡിംഗില്‍ താത്പ്പര്യമുള്ളവര്‍ക്കായി നടത്തപ്പെടുന്ന ഏറ്റവും മികച്ച മത്സരങ്ങളിലൊന്നാണിത്. പതിനൊന്ന് രാജ്യങ്ങളില്‍ നിന്നായി അന്‍പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തിലാണ് ആദിത്യ ഫൈനല്‍ റൗണ്ടില്‍ ഇടംനേടിയത്.തന്റെ വിജയത്തിന് ആദിത്യ നന്ദി പറയുന്നത് തന്റെ അധ്യാപകര്‍ക്കാണ്. ബംഗളൂരുവിലെ പഠനവും ഇവിടുത്തെ അധ്യാപകരും തന്നെ വളരെധികം പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും പുതുമയേറിയ ആശങ്ങള്‍ രൂപപ്പെടുത്താന്‍ ഇവര്‍ വളരെയധികം പ്രചോദനം നല്‍കിയിരുന്നുവെന്നും ആദിത്യ വ്യക്തമാക്കി.
>

Trending Now