കേരളത്തിന് 6 ലക്ഷം ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ച് ബില്‍ഗേറ്റ്‌സ്

webtech_news18
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍നിന്ന് കരകയറാന്‍ കേരളത്തിന് കൈത്താങ്ങുമായി മൈക്രോസോഫ്ട് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സും.ബില്‍ഗേറ്റ്‌സിന്റെ ബില്‍ ആന്‍ഡ് മെലിന്‍ഡാ ഫൗണ്ടേഷന്‍ ആറു ലക്ഷം ഡോളറിന്റെ(4.20 കോടി രൂപ) ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.


യൂണിസെഫ് മുഖേനയാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ കേരള സര്‍ക്കാര്‍ നടത്തുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നത്. ഫൗണ്ടേഷന്‍ പ്രസിഡന്റ് ക്രിസ് ഏലിയാസ് ആണ് ധനസഹായം പ്രഖ്യാപിച്ചത്.പ്രളയത്തെ തുടര്‍ന്നുണ്ടാകാറുള്ള പകര്‍ച്ചവ്യാധികളും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും നേരിടാന്‍ ഈ തുക വിനിയോഗിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
>

Trending Now