ഫോണില്‍ ആധാര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍; തെറ്റുപറ്റിപ്പോയെന്ന് ഗൂഗിള്‍

webtech_news18
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ അറിയാതെ യു.ഐ.ഡി.എ.ഐയുടെ ഹെല്‍പ് ലൈന്‍ നമ്പര്‍ ഫോണുകളില്‍ സേവ് ചെയ്‌തെന്ന വിവാദത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗൂഗിള്‍. ഇത് ആധാര്‍ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം നല്‍കിയതല്ലെന്നും ഫോണുകളിലെ ആന്‍ഡ്രോയിഡ് വിസാര്‍ഡ് വഴി അപ്‌ഡേറ്റ് ആയതാണെന്നും തങ്ങള്‍ക്കു പറ്റിയ പിഴവാണെന്നുമാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്.ഉപയോക്താക്കള്‍ സേവ് ചെയ്യാതെ തന്നെ ഹെല്‍പ് ലൈന്‍ നമ്പര്‍ കോടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടതാണ് വിവാദത്തിനിടയാക്കിയത്. എന്നാല്‍ ഇത്തരത്തില്‍ നമ്പര്‍ നല്‍കിയതിനു പിന്നില്‍ തങ്ങളല്ലെന്നു യു.ഐ.ഡി.എ.ഐ അധികൃതര്‍ വിശദീകരണം നല്‍കിയത്. 18003001947 അല്ല 1947 ആണ് ഹെല്‍പ് ലൈന്‍ നമ്പറെന്നും ഇവര്‍ വ്യക്തമാക്കിയരുന്നു.


മൊബൈല്‍ ഫോണുകളിലെ എമര്‍ജന്‍സി നമ്പരായ 112 ന് പകരം ആധാര്‍ ഹെല്‍പ് ലൈനിന്റെ നമ്പര്‍ കടന്നുകൂടുകയായിരുന്നെന്നാണ് ഗൂഗിള്‍ പറയുന്നത്. ഇതു കോഡിംഗില്‍ ഉണ്ടായ പിഴവ് മൂലം സംഭവിക്കുന്നതാണ്. ഇത്തരത്തില്‍ കടന്നു കൂടിയ നമ്പര്‍ ഉപയോക്താക്കള്‍ക്കു തന്നെ നീക്കം ചെയ്യാവുന്നതാണെന്നും ഗൂഗിള്‍ അറിയിച്ചു.ടോള്‍ ഫ്രീ നമ്പര്‍ മൊബൈല്‍ ഫോണ്‍ കോണ്‍ടാക്ട് പട്ടികയില്‍ പ്രത്യക്ഷപ്പെട്ടത് ആധാറിന്റെ പോരായ്മകള്‍ പുറത്തുകൊണ്ടു വന്ന സൈബര്‍ സുരക്ഷാ വിദഗ്ധന്‍ എലിയറ്റ് ആല്‍ഡേഴ്‌സ്‌നാണ് പുറത്തുവിട്ടത്.
>

Trending Now