ഫേസ്ബുക്ക് പണിമുടക്കിയോ?

webtech_news18
വാഷിങ്ടന്‍: അപ്രതീക്ഷിതമായി ഫെയ്‌സ്ബുക്ക് അല്‍പനേരത്തേക്ക് പണി മുടക്കിയത് പലരെയും പരിഭ്രാന്തരാക്കി. വെള്ളിയാഴ്ച രാത്രി ഒന്‍പതേമുക്കാലോടെയായിരുന്നു സംഭവം.ആ സമയത്ത് ലോഗിന്‍ ചെയ്തവര്‍ക്ക് വെളുത്ത സ്‌ക്രീന്‍ മാത്രമാണ് കാണാനായത്. 15 മിനിട്ടോളം ഇതു തുടര്‍ന്നു. ഇതോടെ ഫേസ്ബുക്കഡൗണ്‍ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ നിറഞ്ഞു.


എന്താണ് സംഭവിച്ചതെന്നു മനസിലാകാതെ സ്‌ക്രീന്‍ ഷോട്ട് ഇട്ടവരുമുണ്ട്. അതേസമയം സംഭവത്തെ കുറിച്ച് ഫേസ്ബുക്ക് ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. 
>

Trending Now