ഫേസ്ബുക്കും കേരളത്തെ സഹായിക്കും

webtech_news18
പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് ലോകത്തിന്‍റെ വിവിധകോണുകളിൽനിന്ന് സഹായം പ്രവഹിക്കുകയാണ്. സമൂഹമാധ്യമങ്ങളിലെ പ്രമുഖരായ ഫേസ്ബുക്കും കേരളത്തെ സഹായിക്കാനായി രംഗത്തെത്തിയിട്ടുണ്ട്. രണ്ടര ലക്ഷം അമേരിക്കൻ ഡോളറാണ്(ഏകദേശം 1.75 കോടി രൂപ) കേരളത്തിന് വേണ്ടി ഫേസ്ബുക്ക് സംഭാവന ചെയ്യുന്നത്. പ്രമുഖ എൻജിഒയായ ഗൂഞ്ച് വഴിയാണ് ഫേസ്ബുക്ക് കേരളത്തിന് സഹായഹസ്തം നീട്ടുന്നത്. കേരളത്തിലെ ദുരിതാശ്വാസപ്രവർത്തനരംഗത്ത് സജീവമാണ് ഡൽഹി ആസ്ഥാനമായ ഗൂഞ്ച്. കഴിഞ്ഞ കുറച്ചുദിവസമായി ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ ഫേസ്ബുക്കിന് സാധിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടുപോയ ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടെത്താൻ ഫേസ്ബുക്ക് സന്ദേശങ്ങൾ സഹായിച്ചിട്ടുണ്ട്. ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് ആവശ്യമുള്ള ഭക്ഷണവും മരുന്നും എത്തിക്കുന്നതിനും ഫേസ്ബുക്ക് സന്ദേശങ്ങൾ സഹായിച്ചിട്ടുണ്ട്. ഫണ്ട് ശേഖരണത്തിനും ദുരിതാശ്വാസപ്രവർത്തനങ്ങൾക്കുമായി നൂറുകണക്കിന് ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളുമാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ക്രിയേറ്റ് ചെയ്യപ്പെട്ടത്.
>

Trending Now