ഗൂഗിളിന് വീണ്ടും കോടികളുടെ പിഴ

webtech_news18 , News18 India
ലോകപ്രശസ്ത ഇന്റർനെറ്റ് സെർച്ച് എഞ്ചിനായ ഗൂഗിളിന് യൂറോപ്യൻ യൂണിയൻ വീണ്ടും കോടികളുടെ പിഴ ചുമത്തുന്നു. ആൻഡ്രോയിഡ് ആപ്പ് മാർക്കറ്റുമായി ബന്ധപ്പെട്ടാണ് ഏകദേശം 34000 കോടിയിലേറെ രൂപ പിഴ ചുമത്തുന്നത്. യൂറോപ്യൻ യൂണിയനു കീഴിലുള്ള ആന്റിട്രസ്റ്റ് എൻഫോഴ്സറാണ് അഞ്ച് ബില്യൺ ഡോളറോളം പിഴ ചുമത്തിയിരിക്കുന്നത്.ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈയെ യൂറോപ്യൻ യൂണിയൻ കോംപറ്റീഷൻ കമ്മീഷ്ണർ ഫോണിൽ വിളിച്ചതായാണ് വിവരം. ഗൂഗിൾ തങ്ങളുടെ പ്രമുഖ ആൻഡ്രോയിഡുകൾ ഉപയോഗിച്ച് എതിരാളികളെ പാർശ്വവത്കരിക്കുന്നതായി മൂന്നു വർഷം നീണ്ട അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ മൂന്ന് കേസുകളാണ് ഗൂഗിളിനെതിരെ ചുമത്തിയിരിക്കുന്നത്.


സംഭവത്തിൽ ഗൂഗിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗൂഗിളിനെതിരായ ആന്റി ട്രസ്റ്റ് കേസിന്റെ കൂടുതൽ വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല
>

Trending Now