ദുരിതബാധിതർക്ക് സഹായവുമായി ഗൂഗിൾ ഇന്‍ററാക്ടീവ് മാപ്പ്!

webtech_news18

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കുടുങ്ങിയവരെ സഹായിക്കാൻ ഗൂഗിളിന്‍റെ ഇന്‍ററാക്ടീവ് മാപ്പ്. ഭക്ഷണം, മരുന്ന്, വാഹനം, രക്ഷാപ്രവർത്തകർ എന്നിവ ലഭ്യമാക്കാൻ സഹായിക്കുംവിധം നമ്പർ സഹിതമാണ് ഗൂഗിൾ ഇന്ററാക്ടീവ് മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. തെറ്റായ വിവരങ്ങളും വ്യാജസന്ദേശങ്ങളും വ്യാപകമായി പ്രചരിക്കുമ്പോൾ ദുരിതബാധിതർക്ക് ആശ്വാസമൊരുക്കുംവിധമാണ് ഇന്‍ററാക്ടീവ് മാപ്പ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ പ്രദേശത്തും ലഭ്യമാകുന്ന സഹായങ്ങൾ ഫോൺ നമ്പർ സഹിതം രേഖപ്പെടുത്തിയിട്ടുണ്ട്.


 


കേരളത്തിലെ ദുരിതബാധിതർക്ക് സഹായവുമായി ടെക് ലോകത്തെ അതികായരായ ഗൂഗിൾ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കാണാതായവരെ കണ്ടെത്താൻ സഹായിക്കുന്ന പേഴ്സൺ ഫൈൻഡറാണ് ആദ്യം ഗൂഗിൾ കേരളത്തിനായി അവതരിപ്പിച്ച സേവനം. ഇതുവഴി കാണാതായവരുടെ വിവരങ്ങൾ അതിവേഗം അധികൃതർക്ക് ലഭ്യമാക്കാൻ സാധിച്ചിരുന്നു.
>

Trending Now