ഇൻസ്റ്റഗ്രാം ഇനി കൂടുതൽ ലളിതം

webtech_news18 , News18 India
ഉപയോഗം കൂടുതൽ ലളിതമാക്കാൻ പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം. 'യു ആർ ആൾ കാട്ട് അപ്പ് ' എന്നാണ് പുതിയ ഫീച്ചർ അറിയപ്പെടുന്നത്. മെയ് മാസത്തിൽ ചില ഉപഭോക്താക്കളിൽ ഈ ഫീച്ചര്‍ ഇൻസ്റ്റഗ്രാം പരീക്ഷിച്ചിരുന്നു. ഐഒഎസ്, ആൻഡ്രോയിഡ് ഉപഭോക്താക്കളിലും ഈ ഫീച്ചർ ലഭ്യമാണ്.രണ്ട് ദിവസത്തിനകത്ത് കണ്ട പോസ്റ്റുകൾ വീണ്ടും കാണുമ്പോൾ യു ആർ ആൾ കാട്ട് അപ് മെസേജ് കാണാനാകുമെന്ന് ഇൻസ്റ്റഗ്രാം പറയുന്നു. ഇതുവരെ കണ്ടുകഴിഞ്ഞ പോസ്റ്റുകൾ തിരിച്ചറിയാൻ ഏറെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇനി മുതൽ അതുണ്ടാകില്ലെന്നാണ് ഇൻസ്റ്റഗ്രാം പറയുന്നത്. കൂടാതെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോ, വീഡിയോ എന്നിവ നഷ്ടമാവുകയുമില്ല.


പുതിയ ഫീച്ചർ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഇൻസ്റ്റഗ്രാം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
>

Trending Now