ജിയോ ഫോണിന് മാത്രമാണ് ഈ ഓഫർ. ഓഗസ്റ്റ് 15ന് അവതരിപ്പിക്കുന്ന ജിയോ ഫോൺ 2ന് ഈ ഓഫർ ലഭിക്കുകയില്ല.ഓഫറിന്റെ ഭാഗമായി ജിയോ ഫോണിൽ കൂടുതൽ ഫീച്ചറുകളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചെത്തിയ ജിയോയുടെ പുതിയ ചുവടുവയ്പ്പാണിത്.കുറഞ്ഞ വിലയ്ക്ക് ജിയോ ഫോൺ സ്വന്തമാക്കാനുള്ള അവസരം കൂടിയാണിത്. വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, യൂട്യൂബ് ആപ്ലിക്കേഷനുകൾ നേരത്തെ ജിയോ ഫോണിൽ ലഭ്യമായിരുന്നില്ല. എന്നാൽ പുതിയ ഓഫറിലൂടെ ഈ ഫീച്ചറുകൾ കൂട്ടിച്ചേർത്തിട്ടുണ്ടെന്നാണ് സൂചന.പുതിയ ആപ്ലിക്കേഷനുകളിലൂടെ ജിയോഫോൺ കൂടുതൽ ജനകീയമായിരിക്കുകയാണ്. ഈ മാസം ആദ്യം നടന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക പൊതു സമ്മേളനത്തിലാണ് ഇത് പ്രഖ്യാപിച്ചത്.