'മീര ഇനിമൈ'യെ തമിഴ്മക്കൾക്ക് പ്രിയങ്കരമാക്കിയയാൾ ഇനിയില്ല

webtech_news18 , News18 India
തൃശൂർ: ഇലക്ട്രോണിക് ഭാഷാ പണ്ഡിതനായിരുന്ന അബ്ദുൽ കാദർ എം കുട്ടി അന്തരിച്ചു. അദ്ദേഹത്തെക്കുറിച്ച് ഹുസൈൻ കെ എച്ച് രചന എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാണ്. 'എന്‍റെ അമ്മാവനും, എല്ലാ സംരംഭങ്ങൾക്കും അകമഴിഞ്ഞു പ്രോത്സാഹനം തന്ന സുഹൃത്തുമായ അബ്ദുൽ കാദർ എം കുട്ടി ഇന്നലെ അന്തരിച്ചു.' എന്നാണ് ഹുസൈന്‍റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. അബ്ദുൾ കാദർ എം കുട്ടി ആരായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്,ഹുസൈന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,


അബ്ദുൽ കാദർ എം. കുട്ടി
----------------------------എന്റെ അമ്മാവനും, എല്ലാ സംരംഭങ്ങൾക്കും അകമഴിഞ്ഞു പ്രോത്സാഹനം തന്ന സുഹൃത്തുമായ അബ്ദുൽ കാദർ എം. കുട്ടി ഇന്നലെ അന്തരിച്ചു.വിക്കിപീഡിയയ്ക്കുവേണ്ടി ഞാൻ രൂപകല്പനചെയ്ത 'മീര ഇനിമൈ' എന്ന തമിഴ് ഫോണ്ടിന്റെ Linguistic Consultant അദ്ദേഹമായിരുന്നു (https://smc.org.in/fonts/). ഓരോ അക്ഷരങ്ങളുടേയും രൂപസവിശേഷതകൾ അദ്ദേഹം എന്നെ പഠിപ്പിക്കുകയും രേഖകളുടെ തമിഴ് ലാവണ്യത്തിന്റെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. 'മീര ഇനിമൈ'യെ രണ്ടുകൈയും നീട്ടി തമിഴ് മക്കൾ സ്വീകരിക്കാനുണ്ടായ ഏക കാരണം അദ്ദേഹത്തിന്റെ തമിഴ് അവബോധവും സൂക്ഷ്മതകളുമായിരുന്നു.2004ൽ തലശ്ശേരി ബ്രണ്ണൻ കോളേജിലെ മലയാളത്തിന്റെ ഇരുപത്തയ്യായിരം ഗ്രന്ഥങ്ങളുടെ ഇലക്ട്രോണിക് കാറ്റലോഗ് സാക്ഷാത്കരിക്കുന്നതിലും അദ്ദേഹം സഹകാരിയായി. യുനസ്കോയുടെ പ്രസിദ്ധ ഡോക്യുമെന്റേഷൻ പാക്കേജായ CDS/ISIS ന്റെ മലയാളം പതിപ്പ് (MISIS) ഇന്ത്യൻ ഭാഷകളിലെ ഏക പ്രാദേശികഭാഷാ സംരംഭമായിരുന്നു.മലയാളം, തമിഴ്, ഇംഗ്ലീഷ്, ഉർദു, അറബി ഭാഷകളിൽ അദ്ദേഹം നൈപുണ്യം നേടി. തമിഴ് കവിതകൾ അദ്ദേഹം അപൂർവ്വമായി വിവർത്തനം ചെയ്തു. പ്രിയപ്പെട്ട വായന കണ്ണിന്റെ കാഴ്ച പോകുന്നതുവരെ തുടർന്നു. രോഗത്തിന്റേയും വേദനകളുടേയും അവസാനനാളുകളിൽ സംഗീതത്തിന്റെ ലോകത്തിലദ്ദേഹം അഭയം തേടി.'തിരുക്കുരൽ' ആയിരുന്നു അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഗ്രന്ഥം. The Complete Book എന്നായിരുന്നു അദ്ദേഹം അതിനെ വിശേഷിപ്പിക്കാറുണ്ടായിരുന്നത്.എല്ലാ ജാതിമത ബോധങ്ങൾക്കും അതീതമായി രാജമ്മയേയും മീരയേയും അദ്ദേഹം സ്നേഹിച്ചു. എന്റെ തകർന്ന യൗവ്വനത്തിന് അദ്ദേഹം കൈത്താങ്ങായി. ഇതുവരെ ജീവിച്ചതിന്റെ കാരണവും അതുതന്നെ.ഒടുങ്ങാത്ത പ്രണാമങ്ങൾ.
>

Trending Now