മീഡിയ വിസിബിലിറ്റി ഫീച്ചർ വാട്സ്ആപ്പിൽ തിരിച്ചുവരുന്നു

webtech_news18 , News18 India
വാട്സ്ആപ്പിൽ വരുന്ന മീഡിയ ഫയലുകൾ ഗാലറിയിൽ നിന്ന് മറച്ചു വയ്ക്കുന്നതിനുള്ള മീഡിയ വിസിബിലിറ്റി ഫീച്ചർ  തിരിച്ചു വരുന്നു. വാട്സ്ആപ്പിന്റെ 2.18.194 ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് പുതിയതായി ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ഈ ഫീച്ചർ വാട്സ്ആപ്പിൽ ഉണ്ടായിരുന്നു. 2.18.159 എന്ന ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് നേരത്തെ ഇത് ഉണ്ടായിരുന്നത്. എന്നാൽ ഇത് പിന്നീട് പിൻവലിക്കുകയായിരുന്നു.ഡാറ്റ ആൻഡ് സ്റ്റോറേജ് സെറ്റിംഗ് മെനുവിലാണ് മുമ്പ് ഈ സൗകര്യം ലഭ്യമായിരുന്നത്. എന്നാൽ ഇപ്പോൾ ഇതിനുള്ള ഓപ്ഷൻ വാട്സ്ആപ്പിനകത്തെ ഗ്രൂപ്പ് ഇൻഫോയിലും കോൺടാക്ട് ഇൻഫോയിലുമാണ്. ഡിഫോൾട്ട്, യെസ്, നോ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് മീഡിയ വിസിബിലിറ്റി ഫീച്ചറിലുള്ളത്.


ഒരു കോൺടാക്ടിൽ നിന്നും വരുന്ന ചിത്രങ്ങളും വീഡിയോകളും മറച്ചുവയ്ക്കാൻ കോൺടാക്ട് ഇൻഫോയിലെ വിസിബിലിറ്റി ഫീച്ചർ നോ എന്നാക്കിയാൽ മതി. ഗ്രൂപ്പിൽ വരുന്ന മീഡിയ മറച്ചു വയ്ക്കാനും ഇതേ രീതി തന്നെയാണ്.ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാം വഴി ഈ പുതിയ ഫീച്ചർ ഡൗണ്‍ലോഡ് ചെയ്യാം.
>

Trending Now