നിങ്ങളറിയാതെ ആധാർ ഹെൽപ്പ് ലൈൻ നമ്പർ നിങ്ങളുടെ കോണ്ടാക്ട്സിൽ

webtech_news18 , News18 India
ന്യൂഡൽഹി: ആധാർ കാർഡ് ദാതാക്കളായ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹെൽപ്പ് ലൈൻ നമ്പർ ഉപയോഗിക്കുന്നവർ പോലും അറിയാതെ അവരുടെ കോണ്ടാക്ട് ലിസ്റ്റിൽ സേവ് ചെയ്യപ്പെട്ടിരിക്കുന്നതായി വാർത്ത. ഇന്ത്യയിലെ ആയിരക്കണക്കിന് സ്മാർട്ട് ഫോൺ ഉപയോക്താക്കളുടെ ഫോണുകളിലാണ് വെള്ളിയാഴ്ചയാടെ നമ്പർ സേവ് ചെയ്യപ്പെട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.ഇക്കാര്യത്തിൽ യുഐഡിഎഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ യുഐഡിഎഐ ഹെൽപ് ലൈൻ നമ്പർ 1800-300-1947 എന്നാക്കി മാറ്റിയിരുന്നു. ഈ നമ്പർ തന്നെയാണ് സേവ് ആയിരിക്കുന്നത്.


സംഭവത്തിൽ ആശങ്ക ഉണ്ടെന്നാണ് പലരും പറഞ്ഞിരിക്കുന്നത്. ഇത് തമാശയല്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. നമ്പർ സേവായിരിക്കുന്നതിന്റെ സ്ക്രീൻഷോട്ട് പലരും ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.ട്രായ് ചെയർമാൻ ആർ എസ് ശർമ തന്റെ ആധാർ നമ്പർ ട്വിറ്ററിൽ പങ്കുവെച്ച് ഹാക്കർമാരെ വെല്ലുവിളിച്ചതിന് പിന്നാലെയുണ്ടായ കോലാഹലങ്ങൾക്കിടെയാണ് പുതിയ സംഭവം.
>

Trending Now