റിലയൻസ് വാർഷിക ജനറൽ ബോഡി മുംബൈയിൽ

webtech_news18 , News18 India
13:04 (IST)

പുതിയ ജിയോ ഫോൺ ആഗസ്റ്റ് 15 മുതൽ വിപണിയിലെത്തും. പുതിയ ജിയോ ഫോൺ 2ന്റെ ലോഞ്ചിംഗ് ഇഷ അംബാനിയും ആകാശ് അംബാനിയും പ്രഖ്യാപിച്ചു.

ഫുൾ കീ പാഡ്സ ഹൊറിസോണ്ടൽ സ്ക്രീൻ എന്നിവയാണ് ഫോണിന്റെ പ്രത്യേകത. ഫേസ്ബുക്ക്, വാട്സാപ്പ്, യൂ ട്യൂബ് എന്നിവ ഉപയോഗിക്കാനാകും. 2001 രൂപയാണ് പുതിയ ഫോണിന്റെ വില.

നിലവിലുള്ള ജിയോ ഫോൺ ഉപഭോക്താക്കൾക്ക് പുതിയ പദ്ധതിയും റിലയൻസ് പ്രഖ്യാപിച്ചു. ജിയോ ഫോൺ മൺസൂൺ ഹംഗാമ വഴി നിലവിലെ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യാം. ആഗസ്റ്റ് ഒന്നുമുതൽ 500 രൂപാ നിരക്കിൽ ഇവ എക്സ്ചേഞ്ച് ചെയ്യാം.

13:02 (IST)

റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി മുകേഷ് അംബാനിയെ അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നിയമിക്കുന്നതിന് കമ്പനി ഷെയർ ഹോൾഡർമാരുടെ അനുമതി തേടി.

12:57 (IST)

ജിയോ ഫോണിന് കഴിയാവുന്നത്ര കുറഞ്ഞ സമയത്തിനുള്ളിൽ 10 കോടി ഉപഭോക്താക്കളാണ് ലക്ഷ്യം. ഇതിലൂടെ മറ്റൊരു ലോക റെക്കോർഡ് സൃഷ്ടിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു.

12:49 (IST)

ജിയോ ഫോണിന് കഴിയാവുന്നത്ര കുറഞ്ഞ സമയത്തിനുള്ളിൽ 10 കോടി ഉപഭോക്താക്കളാണ് ലക്ഷ്യം. ഇതിലൂടെ മറ്റൊരു ലോക റെക്കോർഡ് സൃഷ്ടിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു.

12:48 (IST)

12:47 (IST)

ജിയോ ഉപഭോക്താക്കളുടെ എണ്ണം ഇപ്പോൾ ഇരട്ടിയായതായി മുകേഷ് അംബാനി പറഞ്ഞു. 22 മാസത്തിനുള്ളിൽ 21.5 കോടി. ലോകത്ത് ഒരു കമ്പനിക്കും ഇത്തരമൊരു നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലെന്നും മുകേഷ് അംബാനി പറഞ്ഞു.

12:45 (IST)

12:45 (IST)

ജിയോജിഗാഫൈബർ രാജ്യത്തെ അഞ്ചുകോടി ഭവനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞു. 2015 ആകുമ്പോഴേക്കും റിലയൻസ് ഇരട്ടിയായി വളരുമെന്നും മുകേഷ് അംബാനി പറഞ്ഞു.

12:41 (IST)

12:39 (IST)

മുംബൈയിൽ ചേർന്ന നാൽപത്തിയൊന്നാമത് വാർഷിക ജനറൽ ബോഡി യോഗത്തിൽ പുതിയ ബ്രോഡ് ബാൻഡ് സർവീസ് പ്രഖ്യാപിച്ച് മുകേഷ് അംബാനി. ഈ മേഖലയിൽ 250 മില്യൺ ഡോളർ കമ്പനി നിക്ഷേപിച്ചു കഴിഞ്ഞു. ഫൈബർ ബ്രോഡ്ബാൻഡ് സേവനങ്ങൾ 1100 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു. വേഗത്തിലുള്ള ഇന്‍റർനെറ്റ് സേവനമായിരിക്കും ഇതിന്‍റെ പ്രത്യേകതയെന്നും മുകേഷ് അംബാനി അറിയിച്ചു.യ

12:26 (IST)

12:25 (IST)

രാജ്യത്ത് ഏറ്റവും വേഗത്തിൽ വളരുന്ന റീട്ടയലാണ് റിലയൻസ് റീട്ടയൽ എന്ന് മുകേഷ് അംബാനി പറഞ്ഞു. കഴിഞ്ഞവർഷം 4000 സ്റ്റോറുകളാണ് രാജ്യത്ത് പുതിയതായി തുറന്നത്. 7, 500 റീട്ടയൽ ഔട്ട്ലെറ്റുകൾ 35 കോടി ഇന്ത്യക്കാരെ കഴിഞ്ഞവർഷം സ്വാഗതം ചെയ്തതായും മുകേഷ് അംബാനി പറഞ്ഞു.

12:17 (IST)

12:16 (IST)

ഫിക്സഡ് ലൈൻ ബ്രോഡ് ബാൻഡിലേക്ക് ജിയോ മാറുന്നു.

12:14 (IST)

മുംബൈ: റിലയൻസ് വാർഷിക ജനറൽ ബോഡി മുംബൈയിൽ. രാവിലെ 11 മണിക്ക് ചെയർമാൻ മുകേഷ് അമ്പാനി പോയവർഷത്തെ കണക്കുകളും ലാഭവിഹിതവും പ്രഖ്യാപിച്ചു. റിലയൻസ് പവർ, റിലയൻസ് റീട്ടെയിൽ, റിലയൻസ് ജിയൊ എന്നിവയുടെ പുതിയ പദ്ധതികളും മുകേഷ് അംബാനി അവതരിപ്പിക്കുന്നു.മൊബൈൽ, ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് പുതിയ പ്രഖ്യാപനങ്ങളുമായാണ് റിലയൻസ് വാർഷിക ജനറൽ ബോഡി.
>

Trending Now