സ്വാതന്ത്ര്യ ദിന ഓഫറുമായി റിലയൻസ് ഡിജിറ്റലിന്റെ 'ഡിജിറ്റൽ ഇന്ത്യ സെയിൽ'

webtech_news18
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഫറുകൾ നൽകുന്നതിനായി റിലയൻസ് ഡിജിറ്റൽ 'ഡിജിറ്റൽ ഇന്ത്യ സെയിൽ' പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 മുതൽ 15 വരെയാണ് ഡിജിറ്റൽ ഇന്ത്യ സെയിൽ. അമേരിക്കൻ എക്സ്പ്രസ്, സിറ്റി ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊടാക് ബാങ്ക് എന്നിവയുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു നടത്തുന്ന പർച്ചെയ്സുകൾക്ക് 10 ശതമാനം കാഷ്ബാക് ഉണ്ട്.ഇതിനു പുറമെ സീറോ റൂപ്പീ ഡൗൺ പേമെന്റും റിലയൻസ് ഡിജിറ്റൽ നൽകുന്നുണ്ട്. എല്ലാ റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിലും മൈ ജിയോ സ്റ്റോറുകളിലും ഓഫർ ലഭ്യമാണ്.


വിൽപ്പനയ്ക്കിടെ 10,990 മുതലുള്ള എച്ച്ഡി എൽഇഡി ടിവി, ലാപ്ടോപ്, പ്രിന്ററുകൾ, സൗണ്ട്ബാർ, 11,490 മുതലുള്ള റഫ്രിജിറേറ്റർ, 10,490 വിലയിൽ തുടങ്ങുന്ന വാഷിംഗ്മെഷീൻ, മൊബൈൽ, അനുബന്ധ ഉപകരണങ്ങൾ തുടങ്ങി എല്ലാ വിഭാഗത്തിലും ഇടപാടുകൾ പ്രദർശിപ്പിക്കുന്നുണ്ട്.200 അന്താരാഷ്ട്ര, ദേശീയ ബ്രാൻഡുകൾ ഉൾപ്പെടെ 4000 ഉത്പ്പന്നങ്ങൾ റിലയൻസ് ഡിജിറ്റൽ നൽകുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്.
>

Trending Now