ശരിക്കും ഇതാണ് സാംസങ് ഗാലക്സി നോട്ട്9

webtech_news18 , News18
പുറത്തിറങ്ങാനിരിക്കുന്ന സാംസങിന്റെ ഏറ്റവും പുതിയ ഫോണായ ഗാലക്സി നോട്ട് 9ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഫോൺ പ്രേമികൾ. ഇതിനോടകം തന്നെ ഫോണിനെ കുറിച്ചുള്ള നിരവധി അഭ്യൂഹങ്ങൾ പുറത്തു വന്നിട്ടുണ്ട്. പുറത്തുവന്ന വിവരങ്ങൾ വച്ച് ഫോൺ എങ്ങനെയായിരിക്കും എന്ന് ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. ഓഗസ്റ്റ് 9ന് ഫോൺ പുറത്തിറക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.ഫോണിന്റെ സ്റ്റോറേജ്, റാം, ക്യാമറ എന്നിവയടക്കം നിരവധി സവിശേഷതകളെ കുറിച്ച് ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. സ്നാപ് ഡ്രാഗൺ 5 ആണ് പ്രൊസസർ. മൂന്ന് വ്യത്യസ്ത തരത്തിലായിരിക്കും ഗാലക്സി നോട്ട് 9 എത്തുക എന്നാണ് പുറത്തു വരുന്ന സൂചനകൾ. 6 ജിബിമെമ്മറിയും 64 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡൽ. 8 ജിബി റാമും 256 ജിബി അല്ലെങ്കിൽ 512 ജിബി സ്റ്റോറേജുമുള്ളവളരെ വിലക്കൂടിയ മറ്റു രണ്ട് മോഡൽ എന്നിവയാണിവ.


വ്യത്യസ്ത അപ്പറേച്ചറോട് കൂടിയ പന്ത്രണ്ട് എംപി ഇരട്ട ക്യാമറയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത എന്നാണ് സൂചന. വലിയ ബാറ്ററിയാണ് എടുത്തു പറയേണ്ട സവിശേഷത. 4,000 എംഎഎച്ച് ആണ് ബാറ്ററി. എന്തായാലും നോട്ട് 9നെ വ്യത്യസ്തമാക്കുന്ന നിരവധി മാറ്റങ്ങൾ ഉണ്ടാകുമെന്നുതന്നെയാണ് സൂചനകൾ. ഡിസൈനിന്റെ കാര്യത്തിൽ കുറച്ചു മാറ്റങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നാണ് സൂചന. മുൻഗാമികളെ പോലെതന്നെയാകും കാണപ്പെടുന്നതെന്നാണ് വിവരം.
>

Trending Now