സാംസംഗ് ഗ്യാലക്സി നോട്ട് 9 ഓഗസ്റ്റ് 9ന് എത്തും

webtech_news18 , News18
മൊബൈൽ പ്രേമികൾ ഏറെ ആകാഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ സുപ്രധാന ടോപ് എൻഡ് ഫോണുകളിൽ ഒന്നാണ് സാംസംഗ് ഗ്യാലക്സി നോട്ട് 9. ഇതിനോടകം തന്നെ ഫോണിന്റെ പല സവിശേഷതകളും ചോർന്നിരിക്കുകയാണ്. ഏറ്റവും ഒടുവിൽ പുറത്തു വന്ന വിവരങ്ങൾ അനുസരിച്ച് സാംസംഗ് ഗ്യാലക്ശി നോട്ട് 9 ഓഗസ്റ്റ് 9ന് അവതരിപ്പിക്കുമെന്നാണ് സൂചനകൾ.18.5: 9 അനുപാതത്തിലുള്ള 6.4 ഇഞ്ച് ക്വാഡ് എച്ച് ഡി പ്ലസ് സൂപ്പർ അമൊലെഡ് ഇൻഫിനിറ്റി ഡിസ്പ്ലെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് വിവരം. ഡിസ്പ്ലെ നിർമാണത്തിൽ സാംസംഗിനുള്ള മുഴുവൻ കഴവുകളും പ്രദർശിപ്പിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. 8ജിബി റാം, 512 ജിബി സംഭരണ ശേഷി എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റ് പ്രത്യേകതകൾ.


നവീകരിച്ച ഇരട്ട ക്യാമറയാണ് നോട്ട് 9ന് ഉണ്ടെന്ന് കരുതപ്പെടുന്ന മറ്റൊരു പ്രത്യേകത. ഇതിനു പുറമെ എടുക്കുന്നന ഫോട്ടോകളുടെയും വീഡിയോകളുടെയും ഗുണമേന്മ ഉയർത്തുന്നതിനുള്ള അഡീഷണൽ ഫീച്ചറും ചേർത്തിട്ടുണ്ടെന്ന് വിവരങ്ങളുണ്ട്. 4000 എംഎഎച്ച് ബാറ്ററി പാക്കാണ് ഫോണിനുള്ളതെന്നാണ് വിവരങ്ങൾ.
>

Trending Now