സാംസംഗ് ഗ്യാലക്സി വാച്ചുകൾ രണ്ട് വലിപ്പത്തിൽ

webtech_news18 , News18 India
വരാനിരിക്കുന്ന സാംസംഗ് ഗ്യാലക്സി വാച്ചുകൾ രണ്ട് വ്യത്യസ്ത വലിപ്പങ്ങളിലായിരിക്കുമെന്ന് റിപ്പോർട്ട്. ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മീഷന്റെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഇക്കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് സ്മാർട്ട് വാച്ചുകൾക്കും അടുത്ത സാമ്യമുണ്ടെങ്കിലും നേരിയ വ്യത്യാസം ഉണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.വലിയ സാംസംഗ് ഗ്യാലക്സി വാച്ച് അതിന്റെ പുറംചട്ടയുടെ ആകൃതിയനുസരിച്ച് സ്പോർട്ടിയർ വാരിയന്റ് ആയിരിക്കുമെന്നാണ് സൂചനകൾ. എന്നാൽ ചെറിയ വാച്ച് പരമ്പരാഗത ഡിസൈനോട് കൂടിയതാണെന്നും വാച്ച് ബാൻഡ് മാറ്റുന്നതിന് സൗകര്യമുള്ളതാണെന്നും ഇതിൽ വ്യക്തമാക്കുന്നു.


രണ്ട് മോഡലുകള്‍ക്കും ഒരേ പേരാണെന്നും ഒരേ വൈവിധ്യത്തോട് കൂടിയ എൽടിഇ ബാൻഡ് ആണെന്നും കൂടാതെ വൈഫൈ 2.4 ജിഎച്ച് ഇസെഡ് ബി/ജി/എൻ ആണെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ ആഴ്ച ആദ്യം എഫ്സിസി വാച്ചുകളെ സർട്ടിഫൈ ചെയ്തിരുന്നു. എന്നാൽ ഫോട്ടോകളൊന്നും പുറത്തുവിട്ടിരുന്നില്ല.
>

Trending Now