സാംസങ്ങിന്‌റെ മടക്കാനാകുന്ന സ്മാർട്ട് ഫോൺ ഈ വർഷം എത്തിയേക്കും

webtech_news18
ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് വിട. ഈ വർഷം തന്നെ മടക്കാനാകുന്ന സ്മാർട്ട് ഫോൺ ലോഞ്ച് ചെയ്യുമെന്ന് സാംസങ് ഇലക്ട്രോണിക്സ് അറിയിച്ചതായി സി.എൻ.ബി.സി റിപ്പോർട്ട് ചെയ്യുന്നു. ഡിസ്പ്ലേ അടക്കം മടക്കാവുന്ന രീതിയിലുള്ള ഫോണുകൾ വിപണിയിലെത്തിക്കാനാണ് ദക്ഷിണകൊറിയൻ കമ്പനിയായ സാംസങ് തയാറെടുക്കുന്നത്.'ഇനി മടക്കാവുന്ന സ്മാർട്ട്ഫോണുകൾ വരേണ്ട സമയമാണ്. ഉപഭോക്താക്കൾക്കിടയിൽ നടത്തിയ സർവേയിൽ ഇത്തരം ഫോണുകൾക്ക് ആവശ്യക്കാർ ഏറെയുണ്ടെന്ന് മനസിലാക്കാനായി'- സാംസങ് ഇലക്ട്രോണിക്സ് മൊബൈൽ കമ്മ്യൂണിക്കേഷൻ ഡിവിഷന്റെ പ്രസിഡന്റും സി.ഇ.ഒയുമായ ഡി.ജെ കോഹ് പറഞ്ഞു.


നവംബറിൽ സാൻഫ്രാൻസിസ്കോയിൽ നടക്കുന്ന സാംസങ് ഡവലപ്പർ കോൺഫറൻസിൽ ഫോണിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടും. എന്നാൽ ഫോൺ എന്ന് വിപണിയിലെത്തുമെന്ന സൂചനകളൊന്നും നൽകാൻ കോഹ് തയാറായില്ല.' മടക്കാൻ കഴിയുന്ന ഫോൺ വികസിപ്പിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാൽ ഒടുവിൽ കമ്പനി അത് ഏറെക്കുറെ പൂർത്തിയാക്കി' - കോഹ് പറഞ്ഞു.ഫ്ളെക്സിബിളും പൊട്ടാത്തതുമായ ഒ.എൽ.ഇ.ഡി സ്മാർട്ട് ഫോൺ വികസിപ്പിച്ചതായും അധികാരികളില്‍ നിന്നും അനുമതി ലഭിച്ചതായും ജൂലൈയിൽ സാംസങ് പ്രഖ്യാപിച്ചിരുന്നു.
>

Trending Now