ഇന്ത്യയിലെ ടെലിവിഷൻ നിർമ്മാണം അസാനിപ്പിക്കാൻ സാംസംഗ്

webtech_news18 , News18
ന്യൂഡൽഹി: കൊറിയൻ ഇലക്ട്രോണിക്സ് ഭീമന്മാരായ സാംസംഗ് ഇന്ത്യയിലെ ടെലിവിഷൻ നിർമ്മാണം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി സൂചന. പകരം വിയറ്റ്നാമിൽ നിന്ന് യൂണിറ്റുകൾ ഇറക്കുമതി ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നതെന്നും വിവരങ്ങളുണ്ട്‌. ടെലിവിഷൻ പാനൽ നിർമ്മാണത്തിനാവശ്യമായ ഉത്പ്പന്നങ്ങൾക്ക് കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവ വർധിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് തീരുമാനം എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ചെന്നൈയിലെ ഫാക്ടറിയിലാണ് ടെലിവിഷൻ നിർമിക്കുന്നത്. ഉദ്പാദനം കുറച്ച് ക്രമേണ നിർമാണം തന്നെ നിർത്തലാക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ.പ്രാദേശികമായി ടെലിവിഷൻ നിർമ്മാണ വസ്തുക്കൾ നൽകുന്ന വിതരണക്കാരോട് കമ്പനി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഇത്തരമൊരു തീരുമാനം ഔദ്യോഗികമായി എടുത്തിട്ടില്ലെന്നാണ് കമ്പനി വക്താവ് അറിയിച്ചിരിക്കുന്നത്.


മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം രാജ്യത്തെ മൊബൈൽ ഫോൺ നിർമാണം വർധിപ്പിക്കാൻ തീരുമാനിച്ച കാര്യം അറിയിച്ച് മാസങ്ങൾക്കകമാണ് ഇത്തരത്തിലൊരു വാർത്ത പുറത്തു വന്നിരിക്കുന്നത്. പ്രതിവർഷ നിർമാണം 68 ലക്ഷത്തിൽ നിന്ന് 120 ദശലക്ഷമായി ഉയർത്താനായിരുന്നു തീരുമാനിച്ചിരുന്നത്.ടിവി പാനൽ നിർമ്മാണത്തിന് ആവശ്യമായ ഓപ്പൺ സെല്ലിന് പത്തു ശതമാനം ഇറക്കുമതി ചുങ്കമാണ് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത്. ടെലിവിഷൻ നിർമ്മാതാക്കളുടെ എതിർപ്പിനെ തുടർന്ന് ഇത് കുറച്ചിരുന്നു. എന്നാൽ എന്നിട്ടും നികുതി കൂടുതലാണെന്നാണ് ആക്ഷേപം.
>

Trending Now