സോണിയുടെ എക്സ്പീരിയ എക്സ് ഇസെഡ് 2 ഇന്ത്യയിൽ

webtech_news18 , News18 India
സോണിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ എക്സ്പീരിയ എക്സ് ഇസെഡ്2 ഇന്ത്യയിലെത്തി. ബുധനാഴ്ചയാണ് ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 72,990 രൂപയാണ് വില. പക്ക സോണിയുടെ ഫാഷനിൽ തന്നെയാണ് എക്സ്പീരിയ എക്സ്ഇസെഡ്2 അവതരിപ്പിച്ചിരിക്കുന്നത്. സോണിയുടെ തന്നെ കുത്തകയായ അഡ്വാൻസ്ഡ് മോഷൻ ഐ ക്യാമറ ടെക്നോളജി, മുന്നിൽ ഹൈ റെസല്യൂഷൻ ഓഡിയോ സൗകര്യമുള്ള സ്റ്റീരിയോ സ്പീകർ, വാട്ടർ റെസിസ്റ്റൻസ് ഐപി 65/68, എച്ച്ഡിആർ ഡിസ്പ്ലെ, ഏറ്റവും പുതിയ ക്വാൽകം സ്നാപ്ഡ്രാഗൺ 845 എസ്ഒഎസ് എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ.ഗൂഗിൾ എആർ കോർ, ഗൂഗിൾ ലെൻസ് ഇമേജ് സെർച്ചിംഗ് സവിശേഷത എന്നിവയും എക്സ്പീരിയ എക്സ് ഇസെഡ് 2ന് ഉണ്ട്. ഓഗസ്റ്റ് ഒന്നു മുതൽ ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട സോണി ഷോറൂമുകളിൽ നിന്നും മൊബൈൽ കടകളിൽ നിന്നും എക്സ്പീരിയ എക്സ് ഇസെഡ്2 വാങ്ങാനാകും. ലിക്വിഡ് ബ്ലാക് കളറിൽ മാത്രമാണ് എക്സ്പീരിയ എക്സ് ഇസെഡ്2 ഇന്ത്യയിൽ ലഭ്യമായിരിക്കുന്നത്.


ഫ്ലൂയിഡ് ത്രിഡി ഗ്ലാസ് പ്രതലത്തോട് കൂടിയതാണ് ഇത്. 4k എച്ച്ഡിആർ സിനിമ റെക്കോഡ് ചെയ്യാൻ സൗകര്യമുള്ള ലോകത്തിലെ ആദ്യ ഫോണാണിത്.
960 എഫ്പിഎസ് സൂപ്പർ സ്ളോ മോഷൻ വീഡിയോ റെക്കോർഡിംഗും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.5.7 ഇഞ്ച് എഫ് എച്ച് ഡി + (2160 * 1080) 18:9 റേഷ്യോയിലുള്ള എച്ച്ആർഡി ഡിസ്പ്ലെ, സംരക്ഷണത്തിന് ഗോറില്ല ഗ്ലാസ് 5 എന്നിവയാണ് മറ്റ് പ്രത്യേകതകൾ. ആൻഡ്രോയിഡ് 8.0 ഓറിയോയിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. 400 ജിബി എക്സ്റ്റേൽ എസ്ഡി ഉപയോഗിക്കാനാകും. 3180 എംഎഎച്ച് ബാറ്ററിയാണ് ഇതിനുള്ളത്.ഡ്യുവൽ സിം, മുന്നിൽ 5 മെഗാപിക്സൽ സെൽഫി ക്യാമറ, പിന്നിൽ 19 മെഗാ പിക്സൽ സിംഗിൾ ക്യാമറ എന്നിവ മറ്റ് പ്രത്യേകതകളാണ്.
>

Trending Now