ഗ്രൂപ്പ് ഓഡിയോ വീഡിയോ കോളുമായി വാട്സ്ആപ്പ്

webtech_news18 , News18 India
കാത്തിരിപ്പുകൾക്കൊടുവിൽ ഗ്രൂപ്പ് വോയിസ്, വീഡിയോ കോൾ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചു. നേരത്തെ ഇതിന്റെ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. മെയിൽ നടന്ന ഫെയ്സ്ബുക്ക് കോൺഫറൻസ് എഫ്8 2018ലാണ് ഇതിന്റെ പ്രഖ്യാപനം നടന്നത്. വാട്സ് ആപ്പ് ബീറ്റ പതിപ്പുകളിലാണ് ഈ സൗകര്യം ലഭിക്കുന്നത്. ഗ്രൂപ്പ് വീഡിയോ കോൾ സൗകര്യത്തിനായി ബീറ്റ ആപ്പ് വേർഷനായ 2.18.189നും ഗ്രൂപ്പ് വോയിസ് കോളിനായി ബീറ്റ വേർഷന്‍ 2.18.192ഉം അപ്ഡേറ്റ് ചെയ്യണം.വരുംദിവസങ്ങളിൽ എല്ലാവർക്കും ലഭ്യമാകുമെന്നാണ് സൂചന. വിളിക്കുന്ന ആൾ ഉൾപ്പെടെ നാലു പേർക്കാണ് ഗ്രൂപ്പ് കോളിൽ പങ്കെടുക്കാൻ കഴിയുക. ഗൂഗിൾ ഡുയോ,സ്കൈപ്പ് എന്നിവയ്ക്ക് സമാനമാണ് ഇത്.


സുരക്ഷയിലുൾപ്പെടെ നിരവധി സവിശേഷതകൾ വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഒരാൾക്ക് അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാനുളള സൗകര്യം അതിൽ ഒന്നായിരുന്നു.
>

Trending Now