ഫെയ്സ്ബുക്കിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്; പകുതിയോളം യുവാക്കൾ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു

webtech_news18 , News18
ഫെയ്സ്ബുക്കിൽ നിന്ന് കൂട്ടക്കൊഴിഞ്ഞുപോക്കെന്ന് റിപ്പോർട്ട്. പകുതിയോളം യുവാക്കൾ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചതായി പീവ് സർവെ വ്യക്തമാക്കുന്നു. 3400 അമേരിക്കക്കാരായ ഫെയ്സ്ബുക്ക് ഉപഭോക്താക്കൾക്കിടയിൽ നടത്തിയ സർവെയിലാണ് ഇക്കാര്യം വ്യക്തമായത്. മെയ്, ജൂൺ എന്നീ മാസങ്ങളിലാണ് സർവെ നടത്തിയത്. കഴിഞ്ഞ വർഷം 18നും 29നും ഇടയിൽ പ്രായമുള്ള 44 ശതമാനം പേർ അവരുടെ ഫോണിൽ നിന്ന് ഫെയ്സ്ബുക്ക് ആപ്പ് ഡിലീറ്റ് ചെയ്തതായാണ് സർവെയിലെ കണ്ടെത്തൽ. അവരിൽ ചിലർ ആപ്പ് പിന്നീട് റീ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.സർവെയിൽ പങ്കെടുത്ത 26 ശതമാനം പേരും ഫെയ്സ്ബുക്ക് ആപ്പ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. 42 ശതമാനം പേർ ഫെയ്സ്ബുക്കിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിട്ടുണ്ട്. 54 ശതമാനം പേർ അവരുടെ പ്രൈവസി സെറ്റിംഗ് അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട്.


ഫെയ്സ്ബുക്ക് ആപ്പിൽ നിന്ന് മാത്രമാണ് കൂട്ടക്കൊഴിഞ്ഞുപോക്ക്. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്,മെസഞ്ചർ എന്നിവയെ ഇത് ബാധിച്ചിട്ടില്ല. ധാരാളം ഫേസ്ബുക്ക് ഉപയോക്താക്കൾ കമ്പനിയുടെ ബുദ്ധിമുട്ടുകൾ ശ്രദ്ധിക്കുന്നുണ്ടെന്നും സർവെയിൽ നിന്ന് വ്യക്തമായി.ഫെയ്സ്ബുക്കുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ ഫെയ്സ്ബുക്കിന്റെ സാമ്പത്തിക അവസ്ഥയെയും ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. കമ്പനിയുടെ സ്റ്റോക്കിലും ഇടിവുണ്ടായിട്ടുണ്ട്. അതേസമയം ഫെയ്സ്ബുക്ക് ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
>

Trending Now