ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി

webtech_news18
ന്യൂഡൽഹി : ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി നീട്ടി. ജൂലൈ 31ൽ നിന്ന് ഓഗസ്റ്റ് 31ലേക്കാണ് സമയ പരിധി നീട്ടിയത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെതാണ് തീരുമാനം. ഓൺലൈനായി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആയിരുന്നു. എന്നാൽ ഇത്തവണ റിട്ടേൺ സമർപ്പിക്കുന്നതിനായി കൊണ്ടുവന്ന പരിഷ്ക്കാരങ്ങൾ നികുതിദായകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി വ്യാപക പരാതി ഉണ്ടായിരുന്നു. കൂടാതെ റിട്ടേൺ സമർപ്പിക്കേണ്ട വെബ്സൈറ്റ് ലോഡ് ചെയ്യാൻ സമയമെടുക്കുന്നതായും ആക്ഷേപമുണ്ടായിരുന്നു. പാൻ കാർഡ്, ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമെ ഇത്തവണ മുതൽ ആദായനികുതി റിട്ടേൺ സമർപ്പിക്കാനാകൂ. എന്നാൽ ഇതുവരെ 51 ശതമാനത്തോളം നികുതിദായകർ മാത്രമാണ് ആധാർ-പാൻ ലിങ്ക് ചെയ്തിട്ടുള്ളത്.
>

Trending Now