ശതാബ്ദിക്ക് പകരം വരുന്നു 'ട്രെയിൻ 18'

webtech_news18
ഇന്ത്യൻ റെയിൽവേയുടെ ജനപ്രിയ സർവീസായ ശതാബ്ദിക്ക് പകരം പുതിയ കോച്ചുകൾ വരുന്നു. സെപ്റ്റംബർ മുതലായിരിക്കും 'ട്രെയിൻ 18' എന്നറിയപ്പെടുന്ന കോച്ചുകൾ ഓടിത്തുടങ്ങുക. സെമി ഹൈസ്പീഡ് ട്രെയിനിന് എഞ്ചിൻ ഉണ്ടാകില്ലെന്നതാണ് പ്രധാന സവിശേഷത. ഡ്രൈവറുടെ സഹായമില്ലാതെ ഓട്ടോമാറ്റിക് ആയി ഓടുന്ന ട്രെയിനായിരിക്കും ഇതെന്നാണ് സൂചന. ഇപ്പോൾ 'ട്രെയിൻ 18' എന്ന് പേര് നൽകിയിട്ടുണ്ടെങ്കിലും പിന്നീട് മറ്റൊരു പേര് ഇതിനായി നൽകുമെന്നും റെയിൽവേ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വിദേശരാജ്യങ്ങളിലെ ട്രെയിനുകളെ വെല്ലുന്ന പുതിയ കോച്ച് നിർമിച്ചിരിക്കുന്നത് ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയാണ്. ഇന്ത്യൻ റെയിൽവേയിൽ ഇതുവരെയില്ലാത്ത ഒട്ടനവധി സവിശേഷതകളുമായിട്ടാണ് പുതിയ ട്രെയിൻ വരുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം...1. വൈ-ഫൈയും വിപുലമായ ഇൻഫോടെയ്ൻമെന്‍റ് സംവിധാനവും. സിനിമ കാണുന്നതിനും സംഗീതം ആസ്വദിക്കുന്നതിനും ഇന്‍റർനെറ്റ് ഉപയോഗിക്കുന്നതിനുമുള്ള സൌകര്യങ്ങളുണ്ടാകും.


2. ഓട്ടോമാറ്റിക് ഡോറുകൾ. സെൻസർ ഉള്ളതിനാൽ വാതിലിനോട് ചേർന്നുനിന്നാൽ ഇത് തുറക്കുകയോ അടയുകയോ ചെയ്യില്ല. ഇതുവഴി യാത്രക്കാർ പുറത്തേക്ക് വീണുള്ള അപകടം ഒഴിവാക്കാനാകും.3. അത്യാധുനിക ജിപിഎസ് സംവിധാനം- ട്രെയിൻ എവിടെയെത്തിയെന്നും, ഓരോ സ്റ്റേഷനിലും എപ്പോൾ എത്തുമെന്നും കൃത്യമായി അറിയിക്കുന്ന സംവിധാനം ഓരോ കോച്ചിലുമുണ്ടാകും.4. മോഡുലാർ ബയോ ടോയ് ലറ്റുകൾ5. ഫുൾ എയർകണ്ടീഷൻ കോച്ചുകൾ6. യാത്ര ചെയ്യുന്ന ദിശയ്ക്ക് അനുസരിച്ച് സ്ഥാനം ക്രമീകരിക്കാവുന്ന സീറ്റുകൾ. ഉദാഹരണത്തിന് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വരെ പോയി തിരിച്ചുവരുന്ന ട്രെയിനിൽ, കോഴിക്കോടുനിന്ന് തിരികെ പുറപ്പെടുമ്പോൾ സീറ്റുകളുടെ മുൻഭാഗം പിന്നിലേക്ക് തിരിച്ചു ക്രമീകരിക്കാനാകും. ഇതുവഴി പിന്നോട്ടു നോക്കിയിരുന്ന് യാത്ര ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാകും.7. അന്ധർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക സജ്ജീകരണങ്ങൾ
>

Trending Now