വിലക്കയറ്റ ഭീതിയിൽ രാജ്യം; പണപ്പെരുപ്പ നിരക്ക് വർധിച്ചു, വ്യാവസായിക ഉത്പാദനം കുറഞ്ഞു

webtech_news18 , News18 India
ന്യൂഡൽഹി: രാജ്യത്ത് ചില്ലറ വ്യാപാരം അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് അഞ്ചുമാസത്തെ ഏറ്റവും ഉയർന്ന നിലയിൽ. സർക്കാർ കഴിഞ്ഞ ദിവസം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 5.0 ആണ് ജൂണിലെ പണപ്പെരുപ്പ നിരക്ക്. വിലക്കയറ്റത്തിലേക്കാണ് പോകുന്നതെന്ന വ്യക്തമായ സൂചനയാണ് ഇത് നൽകുന്നത്.നാല് ശതമാനം പണപ്പെരുപ്പമാണ് റിസർവ് ബാങ്ക് ജൂൺ മാസത്തിൽ ലക്ഷ്യം വച്ചിരുന്നത്. ഉപഭോക്തൃ വില സൂചിക മെയിൽ 4.87 ശതമാനമായിരുന്നു. ജൂണിൽ ഇത് 1.43 മാത്രമാണ് വർധിച്ചത്. 5.30 ശതമാനമാണ് ജൂണിലെ ഉപഭോക്തൃ വില സൂചിക. ഓഗസ്റ്റിൽ തന്നെ റിസർസർവ് ബാങ്ക് പലിശ നിരക്ക് വർധിപ്പിക്കും എന്നതിന് വ്യക്തമായ സൂചനയാണിതെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.


2014ന് ശേഷം ആദ്യമായി കഴിഞ്ഞ മാസം റിസർവ് ബാങ്ക് പലിശ നിരക്ക് വർധിപ്പിച്ചിരുന്നു. പണപ്പെരുപ്പ നിരക്ക് വർധിക്കുന്നത് മുന്നിൽ കണ്ടായിരുന്നു ഇത്. സെൻട്രൽ സ്റ്റാറ്ററ്റിക്സ് നൽകുന്ന വിവരങ്ങളനുസരിച്ച് ഭക്ഷ്യ മേഖലയിലെ പണപ്പെരുപ്പം മെയ് മാസത്തെ 3.1 നെ അപേക്ഷിച്ച്  ജൂണിൽ 2.91 മാത്രമാണ്. എന്നാൽ ഇന്ധന വിലയിലെ പണപ്പെരുപ്പം മെയിലെ 5.8 ശതമാനത്തിൽ നിന്ന് ജൂണിൽ 7.14ൽ എത്തിയിരിക്കുകയാണ്.വിലക്കയറ്റം നാലു ശതമാനത്തിൽ നിയന്ത്രിച്ച് നിർത്താനാണ് റിസർവ് ബാങ്കിന് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന നിർദേശം. ഇത് പരമാവധി രണ്ട് ശതമാനം വരെ കൂടുകയോ കുറയുകയോ ആകാം.അതേസമയം വ്യാവസായിക ഉത്പാദനം കുറയുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. മെയിൽ 4.9 ശതമാനമായിരുന്ന ഉത്പാദനം 3.2 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. വ്യാവസായിക ഉത്പാദനത്തിൽ 78 ശതമാനം സംഭാവന ചെയ്യുന്ന നിർമാണ മേഖലയിലെ വളർച്ച മെയിൽ 2.8 ശതമാനം മാത്രമായിരുന്നു. ഏപ്രിലിൽ ഇത് 5.2 ശതമാനമായിരുന്നു. ആഭ്യന്തര ആവശ്യകത കുറഞ്ഞതിനെ തുടർന്നാണിത്.
>

Trending Now