4X400 റിലേ; വനിതകൾക്ക് സ്വർണം, പുരുഷന്മാർക്ക് വെള്ളി

webtech_news18
ജക്കാർത്ത: ഏഷ്യൻ ഗെയിംസിലെ 4X400 മീറ്റർ ഇന്ത്യയ്ക്ക് സ്വർണവും വെള്ളിയും.വനിതാവിഭാഗത്തിലാണ് ഇന്ത്യൻ ടീം സ്വർണം നേടിയത്. ഹിമദാസ്, എം.ആർ പൂവമ്മ, സരിതാ ബെൻ ഗെയ്ക്ക് വാദ്, വിസ്മയ എന്നിവരടങ്ങിയ ടീമാണ് സ്വർണം നേടിയത്. 3:28.72 സെക്കന്റിലാണ് ഇന്ത്യൻ ടീം ഫിനിഷ് ചെയ്തത്.

പുരുഷവിഭാഗം 4X400 മീറ്റർ റിലേയിൽ രണ്ട് മലയാളി താരങ്ങൾ ഉൾപ്പെട്ട ഇന്ത്യൻ ടീം വെള്ളി നേടി. കുഞ്ഞുമുഹമ്മദ്, മുഹമ്മദ് അനസ്, ആരോഗ്യ രാജീവ്, ധരുൺ അയ്യാസ്വാമി എന്നിവരാണ് ടീം അംഗങ്ങൾ. 3:01.85 സെക്കൻ‌റിലാണ് ഇന്ത്യൻ ടീം ഫിനിഷ് ചെയ്തത്. 13 സ്വർണവും 21 വെള്ളിയും 25 വെങ്കലവും ഉൾപ്പെടെ 59 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. 

Trending Now