സഞ്ജുവിനും കൂട്ടർക്കുമെതിരെ നടപടിക്ക് കാരണമായത് ഒരു പരാതി!

webtech_news18
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം ചരിത്രത്തിൽ മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത ചേരിതിരിവാണ് കടുത്ത നടപടികളിലേക്ക് കാര്യങ്ങൾ എത്തിച്ചത്. അഞ്ച് താരങ്ങൾക്ക് മൂന്നു കളികളിൽനിന്ന് സസ്പെൻഷനും മറ്റ് എട്ട് താരങ്ങൾക്കും പിഴയും വിധിച്ചു. ടീം ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ നടത്തിയ നീക്കങ്ങളാണ് നടപടിയിൽ കലാശിച്ചത്. സച്ചിൻ ബേബിയ്ക്കെതിരെ പരാതി നൽകിയ സംഭവമാണ് ആന്‍റി ക്ലൈമാക്സിലെത്തിയത്. ക്യാപ്റ്റനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതിയില്‍ ഒപ്പിട്ട ജൂനിയര്‍ താരങ്ങളില്‍ പലര്‍ക്കും അതിന്റെ ഗൗരവം ബോധ്യമായിരുന്നില്ലെന്നും ക്യാപ്ടനെതിരേ സീനിയര്‍ താരങ്ങള്‍ ഗൂഢാലോചന നടത്തിയെന്നുമാണ് കെസിഎയുടെ വിലയിരുത്തിയത്. ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് സച്ചിൻ ബേബിയെ മാറ്റേണ്ടതില്ലെന്നും കെ.സി.എ തീരുമാനിച്ചു.ടീം അംഗങ്ങളെ വിളിച്ചുവരുത്തി തനിച്ച് കൂടിക്കാഴ്ച നടത്തിയശേഷം കാരണം കാണിക്കൽ നോട്ടീസ് നൽകുകയായിരുന്നു. താരങ്ങൾ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി സ്വീകരിച്ചത്. ടീമിലെ സീനിയർ താരങ്ങൾ ക്യാപ്റ്റനെതിരായ നടത്തിയ നീക്കം കെ.സി.എയ്ക്കും അപകീർത്തികരമാണെന്നാണ് വിലയിരുത്തിയത്.


കര്‍ണാടകയില്‍ നടന്ന കെസിഎ ട്രോഫിക്കിടെ രണ്ടുദിവസം ക്യാംപില്‍ നിന്നു വിട്ടുനിന്ന സഞ്ജു വി സാംസണ്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, കെ.സി.അക്ഷയ്, സല്‍മാന്‍ നിസാര്‍ എന്നിവരോടും പ്രത്യേകം വിശദീകരണം തേടിയിരുന്നു.കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ അനുമതിയില്ലാതെ വിട്ടുനിന്നതിന് സഞ്ജുവിനോട് കെസിഎ വിശദീകരണം തേടിയിരുന്നു. ആവര്‍ത്തിക്കില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അന്ന് നടപടിയില്‍ നിന്ന് ഒഴിവായത്.
സഞ്ജുവിനും കൂട്ടർക്കുമെതിരെ പിഴശിക്ഷ; പിഴത്തുക ദുരിതാശ്വാസനിധിയിലേക്ക്
കേരള ക്രിക്കറ്റ് ടീമിലെ അഞ്ച് പേർക്ക് സസ്പെൻഷൻ; സഞ്ജുവിനെതിരെയും നടപടി
>

Trending Now