ഏഷ്യാ കപ്പ്: കോഹ്ലിക്ക് വിശ്രമം, രോഹിത് ശർമ നയിക്കും

webtech_news18
യു.എ.ഇയിൽ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‍ലിക്ക് വിശ്രമം അനുവദിച്ചു. രോഹിത് ശർമയാണ് നായകൻ. ശിഖർ ധവാനാണ് ഉപനായകൻ. രാജസ്ഥാനിൽനിന്നുള്ള ഇരുപതുകാരൻ താരം ഖലീൽ അഹമ്മദാണ് ടീമിലെ ഏക പുതുമുഖം. ഈ മാസം 15 മുതൽ 28 വരെയാണ് ടൂർണമെന്റ്.പരിക്കിനെ തുടർന്ന് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിൽ നിന്ന് പുറത്തായ ഭുവനേശ്വർ കുമാർ ടീമിൽ തിരിച്ചെത്തി. അമ്പാട്ടി റായുഡു, മനീഷ് പാണ്ഡെ, കേദാർ ജാദവ് തുടങ്ങിയവരും ടീമിലുണ്ട്.  കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ എന്നിവർക്കൊപ്പം മൂന്നാം സ്പിന്നറായി അക്സർ പട്ടേലും ടീമിൽ ഇടം പിടിച്ചു. ആർ. അശ്വിനും രവീന്ദ്ര ജഡേജയ്ക്കും ടീമിൽ ഇടം ലഭിച്ചില്ല.


പാകിസ്താൻ ഉൾപ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ടീമാണ് ഈ ഗ്രൂപ്പിലെ മൂന്നാമത്തെ ടീം. ഈ ടീമുമായി സെത്ംബർ പതിനെട്ടിനാണ് ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. തൊട്ടടുത്ത ദിവസം ഇന്ത്യ–പാകിസ്താൻ പോരാട്ടം. അതേസമയം, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പ് ബിയിലുള്ളത്.ഇന്ത്യൻ ടീംരോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ (വൈസ് ക്യാപ്റ്റൻ), ലോകേഷ് രാഹുൽ, അമ്പാട്ടി റായുഡു, മനീഷ് പാണ്ഡെ, കേദാർ ജാദവ്, എം.എസ് ധോണി (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, യുസ്‍വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുമ്ര, ഷാർദുൽ താക്കൂർ, ഖലീൽ അഹമ്മദ്.  
>

Trending Now