‌ഏഷ്യൻ ഗെയിംസ്: ടെന്നീസിൽ ബൊപ്പണ്ണ- ശരൺ സഖ്യത്തിന് സ്വർണം

webtech_news18
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ടെന്നീസ് പുരുഷ ഡബിൾസ് ഫൈനലിൽ രോഹൻ ബൊപ്പണ്ണ- ദിവിജ് ശരൺ സഖ്യം സ്വർണം നേടി. കസാഖിസ്ഥാന്റെ അലക്സാണ്ടർ ബ്യൂബിക്- ഡെന്നീസ് യെവ്സെയേവ് സഖ്യത്തെ 6-3, 6-4 നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

നേരത്തെ തുഴച്ചിൽ വിഭാഗത്തിൽ ഇന്ത്യ ഒരു സ്വർണവും രണ്ട് വെങ്കലവും സ്വന്തമാക്കിയിരുന്നു. പുരുഷന്മാരുടെ ക്വാഡ്രാപ്പിൾ സ്കൾ തുഴച്ചിലിൽ ഇന്ത്യയുടെ സവർണ് സിംഗ്, ദത്തു ഭൊക്കാനൽ, ഓം പ്രകാശ്, സുഖ്മീത് സിംഗ് എന്നിവർ അടങ്ങുന്ന ടീമാണ് സ്വർണം നേടിയത്. 6:17.13 സെക്കന്റിലാണ് ഇവർ ഫിനിഷ് ചെയ്തത്.പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് സിംഗിൾ സ്കൾസ് തുഴച്ചിലിൽ ദുഷ്യന്ത് ചൗഹാനും ഡബിൾസ് സ്കൾസിൽ രോഹിത്കുമാറും ഭഗവാൻ സിംഗുമാണ് വെങ്കലം നേടിയത്. സിംഗിൾ സ്കൾസ്‍ ഫൈനലിൽ 7:18.16 സെക്കന്റിലാണ് ദുഷ്യന്ത് തുഴഞ്ഞെത്തിയത്. ആദ്യ 500 മീറ്റർ പിന്നിട്ടപ്പോൾ രണ്ടാം സ്ഥാനത്തായിരുന്ന ദുഷ്യന്ത് പിന്നീട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
>

Trending Now