ഏഷ്യൻഗെയിംസ്:  ഇന്ത്യക്ക് നേട്ടങ്ങളുടെ ദിനം

webtech_news18
ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ചൊവ്വാഴ്ച നേട്ടങ്ങളുടെ ദിനം. ഒരു സ്വർണമടക്കം ഒൻപത് മെഡലാണ് ഇന്ത്യ സ്വന്തമാക്കിയത്. പുരുഷൻമാരുടെ 800 മീറ്ററിൽ ജിൻസൺ ജോൺസണും മികസ്ഡ് റിലേയിൽ മുഹമ്മദ് അനസും വെള്ളി നേടി കേരളത്തിന്റെ അഭിമാനമായി.800 മീറ്റർ ഫൈനലിൽ എല്ലാ പ്രതീക്ഷയും ജിൻസണിലായിരുന്നു. ഖത്തർ താരങ്ങളുടെ വെല്ലുവിളി ജിൻസൺ അതിജീവിക്കുമോ എന്ന ആശങ്കകൾക്കിടെ അപ്രതീക്ഷിതമായി മൻജിത് സിംഗിന്റെ കുതിപ്പ്. ഇന്ത്യയ്ക്ക് സ്വർണവും വെള്ളിയും. അത്‍ലറ്റിക്സിൽ ഇന്ത്യയുടെ മൂന്നാം സ്വർണം. ഗെയിംസിൽ കേരളത്തിന്റെ നാലാം മെഡൽ ജിൻസണിലൂടെ. പിന്നാലെ നടന്ന 4 X 400 മീറ്റർ മിക്സഡ് റിലേയിൽ മുഹമ്മദ് അനസ്, ഹിമദാസ്, ആരോക്യ രാജീവ്, എം ആർ പൂവമ്മ എന്നിവരടങ്ങിയ ടീം വെള്ളി നേടി.


അമ്പെയ്ത്ത് കോമ്പൊണ്ട് ഇനത്തിൽ പുരുഷ വനിത ടീമുകൾ ദക്ഷിണകൊറിയക്ക് മുന്നിൽ കീഴടങ്ങിയപ്പോൾ ഇന്ത്യക്ക് വെള്ളി മാത്രം. വനിതകളുടെ കുറാഷ് 52 കിലോ വിഭാഗത്തിൽ പിങ്കി വെള്ളിയും മാലപ്രഭ യാദവ് വെങ്കലവും നേടി. പുരുഷ ടേബിൾ ടെന്നിസിലും വെങ്കലം. ഹോക്കിയിൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ പുരുഷ ടീം ശ്രീലങ്കയെ എതിരില്ലാത്ത 20 ഗോളിന് തകർത്തു. 
>

Trending Now