ഓവൽ ടെസ്റ്റിൽ ഇന്ത്യയുടെ നില പരുങ്ങലിൽ

webtech_news18
ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പരുങ്ങുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ആറ് വിക്കറ്റിന് 174 റൺസെന്ന നിലയിലാണ്. ഇംഗ്ലണ്ടിനേക്കാൾ 158 റൺസിന് പിന്നിലാണ് ഇന്ത്യ ഇപ്പോൾ.ഓവലിലും ഇന്ത്യൻ ബാറ്റ്സ്മാൻമാർ നിറം മങ്ങി. രണ്ടാം ഓവറിൽത്തന്നെ ശിഖർ ധവാൻ പവലിയനിലേക്ക് മടങ്ങി. പിന്നെ രാഹുലും പൂജാരയും ഒത്തുചേർന്നപ്പോൾ ഇന്ത്യ മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ ആ പ്രതീക്ഷ അധികം നീണ്ടില്ല. 37 റൺസെടുത്ത രാഹുൽ ആദ്യം വീണു. പൂജാരയും 37 റൺസുമായി മടങ്ങി. അക്കൗണ്ട് തുറക്കാതെ രഹാനെ പുറത്തായി.


ഹനുമാ വിഹാരി.... ഹൈദരാബാദിൽ നിന്ന് ഓവലിലേക്കുള്ള കളിയാത്രകന്നിടെസ്റ്റ് കളിക്കുന്ന ഹനുമ വിഹാരിക്കൊപ്പം കൊഹ്ലിയുടെ 51 റൺസ് കൂട്ടുകെട്ട് സ്റ്റോക്സ് പൊളിച്ചു. 49 റൺസെടുത്ത കൊഹ്ലിക്ക് ശേഷമെത്തിയ റിഷഭ് പന്തിന്റെ സമ്പാദ്യം വെറും അഞ്ച് റൺസ്. ഇംഗ്ലണ്ടിനുവേണ്ടി ആൻഡേഴ്സൺ, സ്റ്റോക്ക്സ് എന്നിവർ രണ്ടു വിക്കറ്റ് വീതമെടുത്തു.ജോസ് ബട്‍ലറുടെ 89 റൺസിന്റെ മികവിലാണ് ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 332 റൺസെടുത്തത്. 38 റൺസെടുത്ത ബ്രോഡ് ബട്ലർക്ക് പിന്തുണ നൽകി. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലും ബുമ്രയും ഇഷാന്തും മൂന്ന് വിക്കറ്റ് വീതവും വീഴ്ത്തി.
>

Trending Now