ആദ്യം മിന്നി, പിന്നീട് മങ്ങി; ഇംഗ്ലണ്ടിന് ഏഴുവിക്കറ്റുകൾ നഷ്ടം

webtech_news18
ഓവൽ: ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിൽ ആദ്യദിനത്തിലെ കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്തു. മികച്ച തുടക്കം ലഭിച്ച ഇംഗ്ലണ്ടിന് അവസാന സെക്ഷനിൽ ആറു വിക്കറ്റുകളാണ് നഷ്ടമായത്.കീറ്റൺ ജെന്നിങ്സ്, അലിസ്റ്റർ കുക്ക്, മൊയിൻ അലി, ജോ റൂട്ട്, ബെയർസ്റ്റോ, ബെന്‍ സ്റ്റോക്സ്, സാം കുറാൻ എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്ക് നഷ്ടമായത്. ഇന്ത്യക്കു വേണ്ടി ഇഷാന്ത് ശർമ്മ മൂന്നു വിക്കറ്റും ബുമ്ര, ജഡേജ എന്നിവർ രണ്ടും വിക്കറ്റുകൾ വീതവും നേടി. 11 റൺസോടെ ജോസ് ബട്‌ലറും നാല് റൺസോടെ അദിൽ റഷീദുമാണ് ക്രീസിലുള്ളത്.

ഹനുമാ വിഹാരി.... ഹൈദരാബാദിൽ നിന്ന് ഓവലിലേക്കുള്ള കളിയാത്ര


കരിയറിലെ അവസാന ടെസ്റ്റ് കളിക്കുന്ന അലിസ്റ്റർ കുക്ക് 71 റൺസ് നേടി പുറത്തായി. പരമ്പരയിലെ കുക്കിന്റെ ആദ്യ അർധസെ‍‍ഞ്ചുറിയാണിത്. ഇംഗ്ലണ്ടിനു വേണ്ടി മൊയീൻ അലിയും അർധസെഞ്ചുറി (50) നേടി.ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നാലാം ടെസ്റ്റോടെ പരമ്പര കൈവിട്ട ഇന്ത്യ രണ്ടു മാറ്റങ്ങളോടെയാണ് കളത്തിലിറങ്ങിത്. ആർ. അശ്വിനു പകരം രവീന്ദ്ര ജഡേജ ടീമിലെത്തി. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കു പകരം ആന്ധ്രാപ്രദേശിൽ നിന്നുള്ള 24 കാരൻ ഹനുമ വിഹാരിയും അന്തിമ ഇലവനിൽ ഇടംനേടി. ടെസ്റ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 292ാമത്തെ താരമാണ് വിഹാരി.
>

Trending Now