ചെന്നൈയ്ക്ക് വിസിൽപോട്.....വൈറലായി സൂപ്പർ കിംഗ്സ് ആരാധകന്റെ വിവാഹക്ഷണക്കത്ത്

webtech_news18
ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്സിന്റെ കട്ടഫാനിന്റെ വിവാഹ ക്ഷണക്കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ചെന്നെയുടെ ഹോം ഗ്രൗണ്ടിലെ കളിക്കുള്ള ടിക്കറ്റിൻറെ മാതൃകയിലാണ് കെ. വിനോദ് എന്ന ആരാധകൻ‌ തന്റെവിവാഹ ക്ഷണക്കത്ത് തയാറാക്കിയത്. ചൊവ്വാഴ്ചയായിരുന്നു വിനോദിന്റെ വിവാഹം. ചെന്നൈ സൂപ്പർ കിംഗ്സ് അധികൃതരും വിനോദിന് വിവാഹമംഗളാശംസകൾ നേർന്നു. വിവാഹഫോട്ടോയും ടീമിന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.


'ധോണിയുടെയും സൂപ്പർ കിംഗ്സിന്റെയും കടുത്ത ആരാധകനെന്ന നിലയിൽ വിവാഹ ക്ഷണക്കത്തിന് എന്തെങ്കിലും പ്രത്യേകത വേണമെന്ന് ആഗ്രഹിച്ചിരുന്നു. സൂപ്പർ കിംഗ്സ് ആരാധകനും ഗ്രാഫിക് ഡിസൈനറുമായ സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞു. അങ്ങനെയാണ് ഈ ക്ഷണക്കത്ത് ഉണ്ടായത്. - ചെന്നെ സൂപ്പർ കിംഗ്സിന്റെ വെബ്സൈറ്റിൽ വിനോദിന്റേതായി വന്ന വാക്കുകളാണിവ.ചെന്നൈ സൂപ്പർ കിംഗ്സിന്റെ പല വൈറൽ വീഡിയോകൾക്ക് പിന്നിലും വിനോദിന്റെ കരങ്ങളുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സ് അധികൃതർ ധോണി ഒപ്പിട്ട ബാറ്റും വിനോദിന് സമ്മാനമായി നൽകിയിട്ടുണ്ട്. '2015ൽ ഹോം ഗ്രൗണ്ടിലെ അവസാന മത്സരത്തിൽ സൂപ്പർ കിംഗ്സ് അധികൃതർ എന്നെ ഞെട്ടിച്ചു. എന്റെ പേര് വിളിച്ച് വേദിയിലേക്ക് ക്ഷണിച്ചശേഷം ധോണി ഒപ്പിട്ട ബാറ്റ് സമ്മാനമായി നൽകി' - വിനോദ് പറയുന്നു. 
>

Trending Now