ബൂംറയ്ക്ക് മുന്നിൽ അടിതെറ്റി; ഇംഗ്ലണ്ട് 246ന് പുറത്ത്

webtech_news18
ലണ്ടൻ: സതാംപ്ടൺ ടെസ്റ്റിൽ ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ. ഇംഗ്ലണ്ടിനിന്റെ ഒന്നാം ഇന്നിംഗ്സ് 246 റൺസിൽ അവസാനിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രിത് ബൂംറയുടെ ബൗളിംഗാണ് ഇംഗ്ലണ്ടിനെ തകർത്തത്. കീറ്റൺ ജെന്നിങ്സ്, ബെയർസ്റ്റോ, ക്രിസ് ബ്രോഡ് എന്നിവരെയാണ് ബൂംറ പുറത്താക്കിയത്. ഇശാന്ത് ശർമയും മുഹമ്മദ് ഷമിയും രവിചന്ദ്ര അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 78 റൺസ് എടുത്ത സാം കറനാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറർ. മൊയിൻ അലി 40 റൺസെടുത്തു. അലിസ്റ്റർ കുക്ക്(17), നായകൻ ജോ റൂട്ട്(നാല്) എന്നിവർ നിരാശപ്പെടുത്തി. ആദ്യദിനം കളി അവസാനിച്ചപ്പോൾ വിക്കറ്റം നഷ്ടം കൂടാതെ 19 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 11 റൺസോടെ കെ.എൽ രാഹുലും മൂന്നു റൺസോടെ ശിഖർ ധവാനുമാണ് ക്രീസിൽ.
>

Trending Now