ഇന്ത്യയ്ക്ക് തോൽവി: ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്

webtech_news18 , News18 India
സതാംപ്ടണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. നാലാം ടെസ്റ്റിൽ 60 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇംഗ്ലണ്ട് ഉയർത്തിയ 245 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 184 റൺസിന് ഓൾഔട്ടായി. 4 വിക്കറ്റ് വീഴ്ത്തിയ മോയീൻ അലിയുടെ ബൗളിംഗാണ് ഇന്ത്യയെ തകർത്തത്. രണ്ടിന്നിംഗ്സിലുമായി മോയീൻ അലി 9 വിക്കറ്റ് വീഴ്ത്തി.ഇന്ത്യക്ക് വേണ്ടി വിരാട് കോഹ്‌ലിയും അജിങ്ക്യ രഹാനയും അർധ സെഞ്ച്വറി നേടി. വാലറ്റത്ത് 25 റൺസെടുത്ത് അശ്വിൻ പൊരുതിയെങ്കിലും 60 റൺസ് അകലെ ഇന്ത്യ തോൽവി സമ്മതിച്ചു. പരമ്പരയിലെ അവസാന ടെസ്റ്റ് വെള്ളിയാഴ്ച ലണ്ടനിലെ കെന്നിംഗ്ടൻ ഓവലിൽ നടക്കും.


സ്‌കോര്‍: ഇംഗ്ലണ്ട്- 246 & 271, ഇന്ത്യ- 273 & 184
>

Trending Now