ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങൾക്കൊപ്പം കോഹ് ലിയും: പ്രശംസിച്ച് നാസർ ഹുസൈൻ

webtech_news18 , News18
ഇന്ത്യൻ നായകൻ വിരാട് കോഹ് ലിയെ പ്രശംസിച്ച് ഇംഗ്ലണ്ട് മുൻ നായകൻ നാസർ ഹുസൈൻ രംഗത്ത്. ഇപ്പോൾ മുതൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് കോഹ് ലിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെൻഡുൽക്കർ, സുനിൽ ഗവാസ്കർ എന്നിവർക്കൊപ്പം കോഹ് ലി ഉയർന്നിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. സ്കൈ സ്പോർട്സിൽ എഴുതിയ ലേഖനത്തിലാണ് നാസർ ഹുസൈൻ കോഹ് ലിയെ പ്രശംസിച്ചിരിക്കുന്നത്.ആറ് ഇന്നിംഗ്സുകളിൽ നിന്ന് രണ്ട് അർധ സെഞ്ചുറികളും രണ്ട് സെഞ്ചുറികളും ഉൾപ്പെടെ 440 റൺസ് നേടി കോഹ്ലി വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിരവധി ഇംഗ്ലീഷ് താരങ്ങൾ ഉൾപ്പെടെ കോഹ് ലിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. ഈ സീരീസിൽ ഏറ്റവുമധികം റൺസ് നേടിയ താരം കോഹ്ലിയാണ്.


ഇന്ത്യയ്ക്ക് വേണ്ടി സച്ചിനും ഗാവസ്കറും മികച്ച പ്രകടനം കാഴ്ചവെച്ചതുപോലെ ആ നിരയിലേക്ക് കോഹ് ലിയും ഉയർന്നിരിക്കുകയാണെന്ന് നാസർ ഹുസൈൻ പറയുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ പ്രകടനത്തോടെ ഐസിസി റാങ്കിംഗിൽ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ കോഹ് ലി ഒന്നാമതെത്തിയിരുന്നു.ആദ്യ രണ്ട് ടെസ്റ്റിലെ മോശം പ്രകടനത്തിനു ശേഷം ടീം ഇന്ത്യ മൂന്നാം ടെസ്റ്റിലൂടെ തിരിച്ച് വരവ് നടത്തിയതിനെയും നാസർ ഹുസൈൻ പ്രശംസിച്ചു.
>

Trending Now