പതിനൊന്നാം ദിനത്തിൽ ഇന്ത്യയ്ക്ക് ചരിത്രനേട്ടങ്ങൾ

webtech_news18 , News18 India
ജക്കാർത്ത: ഏഷ്യൻ ഗെയിംസിന്‍റെ പതിനൊന്നാം ദിനത്തിൽ ഇന്ത്യക്ക് ചരിത്ര നേട്ടങ്ങൾ. 48 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ട്രിപ്പിൾ ജംപിൽ അർപീന്ദർ സിങ് നേടിയ സ്വർണത്തിന് പത്തരമാറ്റ്. ഗെയിംസിന്‍റെ ചരിത്രത്തിൽ ആദ്യമായി സ്വപ്നബർമ്മനിലൂടെ ഇന്ത്യ ഹെപ്റ്റാത്തലണിൽ സുവർണനേട്ടം സ്വന്തമാക്കി. പതിനൊന്ന് സ്വർണവുമായി ഇന്ത്യ മെഡൽനിലയിൽ ഒമ്പതാമതാണ്.അരനൂറ്റാണ്ടിനു മുമ്പ് അതായത് 1970ൽ മൊഹീന്ദർ സിങ് ഗില്‍ നേടിയ സ്വർണത്തിനു ശേഷമുള്ള കാത്തിരിപ്പ് അർപീന്ദർ അവസാനിപ്പിച്ചു. ട്രിപ്പിൾ ജംപ് പിറ്റിൽ അർപീന്ദറിന്‍റെ സുവർണചാട്ടം. മൂന്നാമത്തെ ശ്രമത്തിൽ 16.77 മീറ്റർ ചാടിയ അർപിന്ദർ 48 വർഷത്തെ ട്രിപ്പിൾ ജംപിലെ മെ‍ഡൽ വരൾച്ചയ്ക്കാണ് വിരാമമിട്ടത്.


ഉസ്ബെക്കിസ്ഥാന്‍റെ റുസ്ലാൻ കുർബാനോവിന് വെള്ളി ലഭിച്ചപ്പോൾ മലയാളി താരം രാകേഷ് ബാബുവിന് ലഭിച്ചത് ആറാംസ്ഥാനം. ഈ മൽസരത്തിനു തൊട്ടുപിന്നാലെ എത്തി സ്വപ്ന ബർമ്മന്‍റെ സ്വപ്നനേട്ടം. ഹെപ്റ്റാത്തലണിൽ ആദ്യമായി ഇന്ത്യ സ്വർണമണിഞ്ഞു. 21കാരിയായ സ്വപ്ന ബര്‍മ്മൻ ഏഴിനങ്ങളുള്ള ഇനത്തിലെ അവസാന ഇനമായ 800 മീറ്ററിലും മികച്ച ഫിനിഷോടെ മൊത്തം 6026 പോയിന്‍റ് നേടി സുവർണ നേട്ടത്തിനർഹയായി.ദ്യുതി ചന്ദ് ട്രാക്കിലെ മിന്നലായി മാറുന്നതും കണ്ടു. 100 മീറ്ററിനു പിന്നാലെ 200ലും വെള്ളി നേടി. നൂറു മീറ്ററിലെ തനിയാവർത്തനമായിരുന്നു ഇരുന്നൂറിലും. ടേബിൾ ടെന്നീസിൽ മിക്സ‍ഡ് ഡബിൾസിൽ മണിക ബത്രം - ശരത് കുമാർ സഖ്യം വെങ്കലം സ്വന്തമാക്കി. ഹോക്കിയിൽ ഇന്ത്യൻ വനിതകൾ ചൈനയെ തോൽപിച്ച് ഫൈനലിലെത്തി. 1500 മീറ്ററിൽ ജിൻസൺ ജോൺസണും മഞ്ജിത് സിങ്ങും ഫൈനലുറപ്പിച്ചു.
>

Trending Now