തലസ്ഥാനത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു

webtech_news18 , News18 India
തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. 1000, 2000, 3000, 6000 എന്നിങ്ങനെയാണ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. നവംബര്‍ ഒന്നിന് തിരുവനന്തപുരം സ്‌പോർട്സ് ഹബ്ബിലാണ് മത്സരം നടക്കുക. തിരുവനന്തപുരത്തു ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രത്യേക ജനറല്‍ ബോഡി യോഗമാണു നിരക്കുകള്‍ തീരുമാനിച്ചത്.ആയിരം രൂപയുടെ ടിക്കറ്റ് വാങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം ഇളവ് നല്‍കും. മത്സരത്തിന്‍റെ ലാഭത്തിലെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും കെസിഎ അറിയിച്ചു. സ്‌പോർട്സ് ഹബ്ബിന്റെ മുകളിലത്തെ നിലയിൽ 1000 രൂപയും താഴത്തെ നിരയില്‍ 2000, 3000, 6000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. ഇതില്‍ 6000 രൂപയുടെ ടിക്കറ്റുകള്‍ ഭക്ഷണമുള്‍പ്പടെയാണ്.


രണ്ടു ടെസ്റ്റുകളും, അഞ്ച് ഏകദിനവും, മൂന്നു ടി20 മല്‍സരങ്ങളും ഉള്‍പ്പെടുന്ന പരമ്പര ഒക്ടോബര്‍ നാലിനാണ് ആരംഭിക്കുന്നത്. നവംബര്‍ 11ന് പരമ്പര അവസാനിക്കും. നേരത്തെ കൊച്ചിയില്‍ നടത്താന്‍ നിശ്ചയിച്ച മത്സരമാണ് തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്.
>

Trending Now